ബോളിവുഡ് താരം ആലിയ ഭട്ടിന് വധഭീഷണി

Update: 2018-05-29 19:26 GMT
Editor : Trainee
ബോളിവുഡ് താരം ആലിയ ഭട്ടിന് വധഭീഷണി

50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ആലിയ ഭട്ടിനെ വധിക്കുമെന്ന് പിതാവും നിര്‍മ്മാതാവുമായ മഹേഷ് ഭട്ടിന് ഫോണിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്

ബോളിവുഡ് താരം ആലിയ ഭട്ടിന് വധഭീഷണി. 50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ആലിയ ഭട്ടിനെ വധിക്കുമെന്ന് പിതാവും നിര്‍മ്മാതാവുമായ മഹേഷ് ഭട്ടിന് ഫോണിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണിയെത്തുടര്‍ന്ന് ഭട്ട് മുംബൈ സീനിയര്‍ ക്രൈം ബ്രാഞ്ച് ഓഫീസര്‍ക്ക് പരാതി നല്‍കി.

അന്വേഷണത്തില്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ് ഫോണ്‍ വിളിച്ചതെന്ന് കണ്ടെത്തി. ഫെബ്രുവരി 26നാണ് ഭട്ടിനെ ഫോണില്‍ ബന്ധപ്പെട്ടും വാട്സാപ്പ് സന്ദേശത്തിലൂടെയും ഭീഷണിപ്പെടുത്തിയത്. ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ അയച്ചുകൊടുത്ത ശേഷം രൂപ അക്കൌണ്ടിലേക്ക് നിക്ഷേപിക്കുവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്.

ഇതിനു മുമ്പും മുകേഷ് ഭട്ടിന്‍റെ മറ്റൊരു മകള്‍ പൂജ ഭട്ട്, സഹോദരന്‍ മുകേഷ് ഭട്ട് എന്നിവര്‍ക്ക് നേരെയും വധഭീഷണി ഉണ്ടായിട്ടുണ്ട്.

Writer - Trainee

contributor

Editor - Trainee

contributor

Similar News