രണ്ടാമൂഴത്തില്‍ ബച്ചന്‍ ഭീഷ്മരാകും

Update: 2018-05-29 18:37 GMT
Editor : Sithara
രണ്ടാമൂഴത്തില്‍ ബച്ചന്‍ ഭീഷ്മരാകും

മോഹന്‍ലാല്‍ ഭീമനാകുന്ന എംടിയുടെ രണ്ടാമൂഴത്തില്‍ ഭീഷ്മരാകുന്നത് അമിതാഭ് ബച്ചന്‍

മോഹന്‍ലാല്‍ ഭീമനാകുന്ന എംടിയുടെ രണ്ടാമൂഴത്തില്‍ ഭീഷ്മരാകുന്നത് അമിതാഭ് ബച്ചന്‍. സംവിധായകന്‍ ശ്രീകുമാറാണ് ബച്ചന്‍ ഭീഷ്മരെ അവതരിപ്പിക്കുമെന്ന കാര്യം സ്ഥിരീകരിച്ചത്. എന്നാല്‍ ചിത്രത്തില്‍ ഐശ്വര റായിയും പ്രധാന കഥാപാത്രമായെത്തുന്നുണ്ടെന്ന വാര്‍ത്ത സംവിധായകന്‍ നിഷേധിച്ചു.

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എംടി തന്നെ തിരക്കഥയെഴുതുന്ന രണ്ടാമൂഴം. മോഹന്‍ലാല്‍ ഭീമനാകുമെന്ന വാര്‍ത്ത വന്നപ്പോള്‍ മുതല്‍ എല്ലാ പ്രേക്ഷകരും ചോദിച്ചത് ആര് ഭീഷ്മരാകുമെന്നായിരുന്നു. ഇപ്പോഴിതാ ബിഗ്ബി തന്നെ ഭീഷ്മരായെത്തുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ വ്യക്താമക്കിയിരിക്കുന്നു. മറ്റ് താരങ്ങളെ ഉടന്‍ തീരുമാനിക്കുമെന്നു സംവിധായകന്‍ അറിയിച്ചു.

Advertising
Advertising

അമിതാഭ് ബച്ചന്‍ വേഷമിടുന്നുവെന്ന റിപ്പോര്‍ട്ട് വന്നതോടെ,ചിത്രം ഇന്ത്യന്‍ സിനിമാ ലോകത്തും ചര്‍ച്ചയാവുകയാണ്. എസ് എസ് രാജമൌലിയുടെ ബാഹുബലിയെ മറികടക്കുന്ന രീതിയിലുള്ള ബ്രഹ്മാണ്ഡ ചിത്രമാകും ഇതെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശ വാദം. 600 കോടി രൂപ പ്രൊജക്ടിലാണ് ചിത്രമൊരുക്കുന്നത്. ബാഹുബലി പോലെ രണ്ട് ഭാഗമായാണ് രണ്ടാമൂഴം തിയേറ്ററുകളിലെത്തുക. പീറ്റര്‍ ഹെയിനാണ് സ്റ്റണ്ട് കൊറിയോഗ്രാഫിയൊരുക്കുക. നേരത്തെ കാണ്ഡഹാറിലും ആഗിലും മോഹന്‍ലാലും അമിതാഭ് ബച്ചനും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്

ഇന്ത്യന്‍ സിനിമയിലെ രണ്ട് നടന വിസ്മയങ്ങള്‍ വെള്ളിത്തിരയില്‍ ഭീമനും ഭീഷ്മരുമാകുന്നത് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാലോകം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News