ഒരു പുതുമുഖ സംവിധായകന് കൂടി അവസരം നല്‍കി മമ്മൂട്ടി 

Update: 2018-05-29 18:50 GMT
ഒരു പുതുമുഖ സംവിധായകന് കൂടി അവസരം നല്‍കി മമ്മൂട്ടി 

രസ്യ ചിത്ര സംവിധായകനായ ശരത്ത് സന്ദിത്തിന്റെ പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു പുതുമുഖ സംവിധായകന് കൂടി അവസരം നല്‍കിയിരിക്കുകയാണ് മെഗാ താരം മമ്മൂട്ടി. പരസ്യ ചിത്ര സംവിധായകനായ ശരത്ത് സന്ദിത്തിന്റെ പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ മമ്മൂട്ടി അഭിനയിച്ച സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ പരസ്യം എടുത്തത് ശരത്തായിരുന്നു. മിയ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ് ചിത്രം. പേരുള്‍പ്പടെയുള്ള ചിത്രത്തിന്റെ മറ്റു വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. രണ്ട് ഭാഗങ്ങളായാണ് ഷൂട്ടിങ്. അടുത്ത മാസം ബംഗളൂരുവില്‍ ചിത്രീകരണം തുടങ്ങും. ബാക്കി ഭാഗം കേരളത്തിലും ചിത്രീകരിക്കും.

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News