'അമ്മയെക്കാള്‍ പ്രായമുളള ആരാധിക'; മീഡിയാവണ്‍ വാര്‍ത്ത വൈറലാകുന്നു, ഷെയര്‍ ചെയ്ത് മഞ്ജുവും 

Update: 2018-05-29 22:39 GMT
'അമ്മയെക്കാള്‍ പ്രായമുളള ആരാധിക'; മീഡിയാവണ്‍ വാര്‍ത്ത വൈറലാകുന്നു, ഷെയര്‍ ചെയ്ത് മഞ്ജുവും 

അമ്മയെക്കാള്‍ പ്രായമുള്ള മഞ്ജുവിന്റെ ആരാധികയെ സംബന്ധിച്ച മീഡിയാവണ്‍ വാര്‍ത്ത വൈറലാകുന്നു

Full View

അമ്മയെക്കാള്‍ പ്രായമുള്ള മഞ്ജുവിന്റെ ആരാധികയെ സംബന്ധിച്ച മീഡിയാവണ്‍ വാര്‍ത്ത വൈറലാകുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ ഒരു സ്വകാര്യ പരിപാടിക്കെത്തിയപ്പോഴായാണ് മലയാളിയുടെ പ്രിയപ്പെട്ട നടി മഞ്ജു വാര്യരുടെ അടുത്ത് ഇവരെത്തിയത്. അമ്മയെക്കാള്‍ പ്രായമുള്ള ഈ ആരാധികയുടെ സ്‌നേഹത്തോടെയുള്ള തലോടല്‍ മഞ്ജുവിന്റെ മനം കവരുകയായിരുന്നു.

ആരാധകര്‍ക്ക് നേരെ കൈ വീശുന്നതിനിടെ ആണ് മഞ്ജുവിന്റെ അടുത്തേക്ക് അവരെത്തിയത്. നേരെ വന്നു കെട്ടി പിടിച്ചു. അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഒരിക്കല്‍ കൂടെ മഞ്ജുവിനെ ആലിംഗനം ചെയ്ത് അവര്‍ മടങ്ങുകയായിരുന്നു. ഇതു സംബന്ധിച്ച മീഡിയാവണ്‍ വാര്‍ത്തയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. തിരക്കിനിടയിലും മഞ്ജുവിന്റെ വാല്‍സല്യത്തോടെയുളള ഇടപെടലിനെ പലരും പ്രശംസിച്ചു. വാര്‍ത്ത മഞ്ജു വാര്യര്‍ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തു.

Advertising
Advertising

മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്:

" കഴിഞ്ഞ ദിവസം കോഴിക്കോട് പങ്കെടുത്ത ചടങ്ങില്‍ വച്ച് ഒരു ക്യാമറ പകര്‍ത്തി എടുത്ത നിമിഷം. ആ സ്‌നേഹം നിറഞ്ഞ മുഖം എന്റെ മുന്നില്‍ നിന്ന് മറഞ്ഞപ്പോള്‍ എനിക്കെന്തൊക്കെയോ ചോദിക്കാനും ആ അമ്മക്ക് എന്തൊക്കെയോ പറയാനും ബാക്കി ഉണ്ടെന്നു തോന്നി . എവിടെയാണെങ്കിലും ആ സ്‌നേഹവും പ്രാര്‍ത്ഥനയും എന്നെ താങ്ങി നിര്‍ത്തട്ടെ.

ഇത് പകര്‍ത്തിയ മാധ്യമത്തിനും, ഈ ക്ലിപ്പിംഗ് എനിക്ക് അയച്ചു തന്ന സുഹൃത്തിനും നന്ദി.
എവിടെയാണെങ്കിലും ഈശ്വരന്‍ ആ അമ്മയ്ക്ക് ആരോഗ്യവും മനസ്സമാധാനവും നല്‍കട്ടെ...

Full View

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News