രണ്ട് പഫ്സിനും രണ്ട് കട്ടന്‍ കാപ്പിക്കും 680 രൂപ, ബില്ല് കണ്ട ഷോക്കില്‍ നടി അനുശ്രീ

Update: 2018-05-30 04:04 GMT
Editor : Jaisy
രണ്ട് പഫ്സിനും രണ്ട് കട്ടന്‍ കാപ്പിക്കും 680 രൂപ, ബില്ല് കണ്ട ഷോക്കില്‍ നടി അനുശ്രീ
Advertising

പ്രശസ്ത നടി അനുശ്രീക്ക് ഒരു കാപ്പി കുടിക്കാന്‍ കയറിയപ്പോള്‍ കിട്ടിയ ബില്ലാണിത്

രണ്ട് പഫ്സിനും രണ്ട് കട്ടന്‍ കാപ്പിക്കും കൂടി വില 680 രൂപ, ഏതെങ്കിലും ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണെന്നു കരുതിയെങ്കില്‍ തെറ്റി, തിരുവനന്തപുരം ഇന്റര്‍നാഷണല്‍ ടെര്‍മിനലിനുള്ളിലെ ഒരു കോഫി ഷോപ്പിലെ ബില്ലാണിത്. പ്രശസ്ത നടി അനുശ്രീക്ക് ഒരു കാപ്പി കുടിക്കാന്‍ കയറിയപ്പോള്‍ കിട്ടിയ ബില്ലാണിത്. രണ്ട് കട്ടന്‍കാപ്പിക്കും രണ്ട് പഫ്സിനും കൂടി കിട്ടിയ കഴുത്തറപ്പന്‍ വില കണ്ട് അന്തംവിട്ടിരിക്കുകയാണ് താരം. ഫേസ്ബുക്കിലൂടെ അനുശ്രീ ഇക്കാര്യം പൊതുജനങ്ങളെ അറിയിക്കുകയും ചെയ്തു. ബില്ലിന്റെ ഫോട്ടോ സഹിതമാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കൂട്ടുകാരെ...എനിക്ക് തോന്നിയ ഒരു കാര്യം ഞാന്‍ പറയട്ടെ..ഇന്നു രാവിലെ ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ ടെര്‍മിനലില്‍ നിന്നും അവിടുത്തെ കോഫി ഷോപ്പ്(കിച്ചന്‍ റസ്റ്റോറന്റ്)ല്‍ നിന്നും രണ്ടു കട്ടന്‍ കാപ്പിയും രണ്ടു പഫ്സും കൂടി കഴിച്ചപ്പോള്‍ ആയത് 680 രൂപ. എന്നാലും അന്താരാഷ്ട്ര വിമാനത്താവളമേ..ഇങ്ങിനെ അന്തം വിടീക്കല്ലേ...

എന്‍ബി: അധികാരപ്പെട്ടവപ്‍ ഇതു ശ്രദ്ധിക്കുമെന്നും ജനങ്ങള്‍ക്ക് വേണ്ടി ശരിയായ നടപടി എടുക്കുമെന്ന പ്രതീക്ഷയോടെ...അനുശ്രീ ഫേസ്ബുക്കില്‍ കുറിച്ചു.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News