ട്രോളില്‍ ഒന്നാമതെത്തി ഡേവിഡ് നൈനാന്റെ മകള്‍
ദ ഗ്രേറ്റ് ഫാദറിന്റെ രണ്ടാമത്ത ടീസറിനെ ട്രോളന്മാര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
ദ ഗ്രേറ്റ് ഫാദറിന്റെ രണ്ടാമത്ത ടീസറിനെ ട്രോളന്മാര്‍ ഏറ്റെടുത്ത് കഴിഞ്ഞു.. പുലിമുരുകനിലെ മൂപ്പന് ശേഷം ട്രോളന്മാരുടെ ഇരയായിരിക്കുന്നത് ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിക്കുന്ന ബേബി അനിഘയാണ്.
ദ ഗ്രേറ്റ് ഫാദറിന്‍റെ ആദ്യ ടീസര്‍ കണ്ട് കയ്യടിച്ചവരുടെയെല്ലാം കണ്ണുനിറക്കുന്ന ടീസറാണ് രണ്ടാമതായി പുറത്തുവന്നത്.. മമ്മൂട്ടി അവതരിപ്പിക്കുന്ന ഡേവിഡ് നൈനാന്‍ എന്ന കഥാപാത്രത്തെ കുറച്ചൊന്നുമല്ല മകള്‍ പുകഴ്ത്തുന്നത്.
ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തെക്കുറിച്ചും ഡേവിഡ് നൈനാന്‍റെ മകളെക്കുറിച്ചും ട്രോളോട് ട്രോളാണ്..
സംസ്ഥാന അവാര്‍ഡ് ജേതാവ് ബേബി അനിഖയാണ് ഡേവിഡ് നൈനാന്‍റെ മകളായി വേഷമിടുന്നത്.. തള്ളിന്റെ കാര്യത്തില്‍ പുലിമുരുകനിലെ മൂപ്പനെയും എന്തിനേറെ മോദിയെ വരെ തോല്‍പിക്കും ഡേവിഡ് നൈനാന്‍റെ മകളെന്നാണ് ട്രോളന്മാരുടെ വാദം..
എന്തിന് മുഖ്യമന്ത്രി പിണറായി വിജയനെ പോലും ട്രോളന്മാര്‍ വെറുതെ വിട്ടിട്ടില്ല.. സിനിമ ഡാഡി കൂള്‍ 2 ആയിരിക്കുമെന്നാണ് ഒരു വിഭാഗം പറയുന്നത്.
പണ്ട് സിനിമയില്‍ അധോലോകം എന്ന് പറയുമ്പോള്‍ കോരിത്തരിക്കുമായിരുന്നു.. ഇന്ന് ചിരി അടക്കാനാകുന്നില്ലെന്നും പറയുന്നു ചിലര്‍.. എന്തായാലും ട്രോളുകള്‍ക്കൊണ്ട് ചര്‍ച്ചകളില്‍ ഒന്നാമതെത്തിക്കഴിഞ്ഞു ദ ഗ്രേറ്റ് ഫാദര്‍.. ട്രോളന്മാരെ ഞെട്ടിച്ച് പുലിമുരുകനെ പോലെ തീയറ്ററുകളില്‍ ദ ഗ്രേറ്റ്ഫാദറും മിന്നുന്ന വിജയം കാഴ്ച വെക്കുമോ എന്ന് കാത്തിരുന്ന് കാണാം.