ആവശ്യപ്പെട്ട പാട്ട് പാടിയില്ല, ബീബറിന് കുപ്പിയേറ്

Update: 2018-05-30 11:46 GMT
ആവശ്യപ്പെട്ട പാട്ട് പാടിയില്ല, ബീബറിന് കുപ്പിയേറ്

സ്റ്റോക്ക്‌ഹോമില്‍ നടന്ന ഒരു സംഗീത പരിപാടിയ്ക്കിടെയാണു ബീബറിനെ ആരാധകന്‍ പ്ലാസ്റ്റിക് കൂപ്പി കൊണ്ട് എറിഞ്ഞത്

ആരാധകരുടെ കാര്യത്തില്‍ മാത്രമല്ല, വിവാദങ്ങളും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിലും മുന്നിലാണ് പോപ് ഗായകനായ ജസ്റ്റിന്‍ ബീബര്‍. തന്റെ ഏത് പരിപാടിയിലും എന്തെങ്കിലുമൊക്കെ ഒപ്പിക്കാതെ ബീബര്‍ വേദി വിടാറില്ല. കഴിഞ്ഞ ദിവസം ആവശ്യപ്പെട്ട് പാട്ട് പാടാത്തതിന് ആരാധകന്‍ ബീബറിനു നേരെ കുപ്പി വലിച്ചെറിഞ്ഞതാണ് ഏറ്റവും പുതിയ സംഭവം. സ്റ്റോക്ക്‌ഹോമില്‍ നടന്ന ഒരു സംഗീത പരിപാടിയ്ക്കിടെയാണു ബീബറിനെ ആരാധകന്‍ പ്ലാസ്റ്റിക് കൂപ്പി കൊണ്ട് എറിഞ്ഞത് .

Advertising
Advertising

സ്പാനിഷ് ഭാഷയിലുള്ള ഡെസ്പാസീറ്റോ(Despacito) എന്ന പാട്ട് പാടാന്‍ താരം വിസമ്മതിച്ചതാണ് ആരാധകനെ ചൊടിപ്പിച്ചത്. ബീബറിന്റെ ഏറ്റവും ശ്രദ്ധേയമായൊരു ഗാനം കൂടിയാണിത്. ഈ പാട്ട് പാടാന്‍ ആവശ്യപ്പെട്ട പ്രേക്ഷകരോട് ചെറിയ നീരസം പ്രകടിപ്പിച്ച് സംസാരിച്ച് നില്‍ക്കുന്നതിനിടയിലാണ് കുപ്പി പറന്നെത്തിയത്. ബീബറിന്റെ തലക്ക് തൊട്ടു മുകളിലൂടെയാണ് കുപ്പി പാഞ്ഞുപോയത്.

എന്നാല്‍ പാട്ടിന്റെ വരികള്‍ മറന്നുപോയതാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം നടന്ന സംഗീത പരിപാടിയില്‍ പാട്ടിലെ രസകരമായ സ്പാനിഷ് വരികള്‍ താരം മറന്നു പോയിരുന്നു. സ്റ്റേജില്‍ നിന്ന് വരികള്‍ തപ്പിത്തടയുന്ന ബീബറിന്റെ വിഡിയോ വൈറലാകുകയും ചെയ്തു. ഡെസ്പാസീറ്റോ റിലീസ് ചെയ്ത് പെട്ടെന്ന് തന്നെ ബില്‍ബോര്‍ഡിന്റെ ഹോട്ട് 100 ലിസ്റ്റില്‍ ഇടംപിടിച്ച ഗാനമാണ്.

Full View
Tags:    

Similar News