തൊണ്ടിമുതലും ദൃക്‌സാക്ഷിയും; പങ്കുചേരാനായതില്‍ ഞാന്‍ ഭാഗ്യവാന്‍: വെട്ടുകിളി പ്രകാശ്

Update: 2018-05-30 12:45 GMT
തൊണ്ടിമുതലും ദൃക്‌സാക്ഷിയും; പങ്കുചേരാനായതില്‍ ഞാന്‍ ഭാഗ്യവാന്‍: വെട്ടുകിളി പ്രകാശ്

നായികയുടെ അച്ഛന്‍ കഥാപാത്രത്തെയാണ് പ്രകാശ് അവതരിപ്പിക്കുന്നത്

ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയെക്കുറിച്ചാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. സിനിമയെക്കുറിച്ച് എങ്ങും മികച്ച അഭിപ്രായങ്ങളാണ്. ചിത്രത്തിലെ ഓരോ അഭിനേതാക്കളുടെ പ്രകടനവും ഇതിനകം തന്നെ കയ്യടി നേടിക്കഴിഞ്ഞു. ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ എന്നിവരൊഴികെയുള്ള അഭിനേതാക്കളെല്ലാം പുതുമുഖങ്ങളാണ് എന്നതാണ് മറ്റൊരു പ്രത്യേകത. പുതുമുഖമായ നിമിഷയാണ് നായിക. വെട്ടുകിളി പ്രകാശും ചിത്രത്തില്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നായികയുടെ അച്ഛന്‍ കഥാപാത്രത്തെയാണ് പ്രകാശ് അവതരിപ്പിക്കുന്നത്.

Advertising
Advertising

അദ്ദേഹത്തിന്റെ കരിയറിലെതന്നെ മികച്ച കഥാപാത്രം എന്നാണ് കണ്ടവര്‍ രേഖപ്പെടുത്തുന്നത്. കോമഡിയില്‍ നിന്നും വ്യത്യസ്തമായി ചെറുതാണെങ്കിലും കാമ്പുള്ള കഥാപാത്രമായിരുന്നു അദ്ദേഹത്തിന്റേത്. ഈ ചിത്രത്തില്‍ സഹകരിച്ചത് മുതല്‍ താനും വിസ്മയഭരിതനായിരുന്നു എന്നാണ് അദ്ദേഹവും പറയുന്നത്.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്‌;

ളരെയധികം വർഷങ്ങൾക്കു ശേഷമാണ് ഒരു റിലീസ് സിനിമ തിയ്യറ്ററിൽ പോയി കാണുന്നത്. നിങ്ങളെ പോലെത്തന്നെ അത്ര മാത്രം ആകാംക്ഷയിലായിരുന്നു ഞാനും. നല്ല സിനിമയ്ക്കു വേണ്ടിയുളള കൂട്ടായ പരിശ്രമം യൂണിറ്റിലെ എല്ലാ വിഭാഗം പ്രവർത്തകരിലും പ്രകടമായിരുന്നു. എല്ലാ അർത്ഥത്തിലും അതവരുടെ സിനിമയായിരുന്നു.ദീലിഷ് പോത്തൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സഹകരിച്ചതു മുതൽ ഞാൻ വിസ്മയഭരിതനായിരുന്നു.

രാജീവ് രവിയുടെ ക്യാമറകൾ നൽകുന്ന ഒരു പുതു ദൃശ്യ ആഖ്യാനം നിങ്ങൾക്ക് അനുഭവപ്പെടും ഈ ചിത്രത്തിലൂടെ..
ഈ വിജയ സംരഭത്തിൽ എനിക്കുംകൂടി പങ്കുചേരാനായതിൽ ഞാൻ ഭാഗ്യവാനാണ്.
അഭിപ്രായങ്ങൾ അറിയിക്കണം.
പ്രാർത്ഥനകളോടെ...
പ്രകാശേട്ടൻ

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Similar News