നടി ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി

Update: 2018-05-30 14:48 GMT
Editor : Jaisy
നടി ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി

മുംബൈ മലയാളിയായ അരുണ്‍ കുമാര്‍ മണികണ്ഠനാണ് ദിവ്യ ഉണ്ണിക്കു താലി ചാര്‍ത്തിയത്

നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി. മുംബൈ മലയാളിയായ അരുണ്‍ കുമാര്‍ മണികണ്ഠനാണ് ദിവ്യ ഉണ്ണിക്കു താലി ചാര്‍ത്തിയത്. ഞായറാഴ്ച ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. എഞ്ചിനീയറായ അരുണ്‍ നാലു വര്‍ഷമായി ഹൂസ്റ്റണിലാണ്. 2002 ലായിരുന്നു അടുത്ത ബന്ധു കൂടിയായ ഡോ. സുധീര്‍ ശേഖറുമായുള്ള ദിവ്യാ ഉണ്ണിയുടെ ആദ്യ വിവാഹം. വിവാഹത്തിന് ശേഷം ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ദിവ്യ ഉണ്ണിക്ക് സ്വന്തമായി ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന പേരില്‍ ഒരു നൃത്തവിദ്യാലയവും ഉണ്ട്.

Advertising
Advertising

അമേരിക്കന്‍ ജാലകം എന്ന ടെലിവിഷന്‍ പരിപാടിയുടെ അവതാരകയായും ദിവ്യ പ്രവര്‍ത്തിച്ചിരുന്നു. അര്‍ജ്ജുന്‍, മീനാക്ഷി എന്നിവരാണ് മക്കള്‍. ബാലതാരമായി സിനിമയില്‍ എത്തിയ ദിവ്യ ഉണ്ണി, ദിലീപ് നായകനായ കല്യാണസൗഗന്ധികത്തിലാണ് ആദ്യമായി നായികയാകുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായ അറുപതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ദിവ്യ 2013 ല്‍ പുറത്തിറങ്ങിയ മുസാഫിര്‍ എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News