പാര്‍തെഷെ; പുതുമയുള്ളൊരു ഹ്രസ്വചിത്രം കാണാം

Update: 2018-05-30 07:06 GMT
പാര്‍തെഷെ; പുതുമയുള്ളൊരു ഹ്രസ്വചിത്രം കാണാം

പാര്‍തെഷെ എന്ന് പേരിട്ട ഹ്രസ്വചിത്രം വര്‍ത്തമാന കാലത്തെ യുവാക്കളുടെ മാനസിക സഞ്ചാരങ്ങളെ ദൃശ്യവത്ക്കരിക്കുന്നു.

പ്രമേയത്തിലും ആഖ്യാനത്തിലും വ്യത്യസ്തതയുള്ള ഒരു ഹ്രസ്വചിത്രം ശ്രദ്ധേയമാവുകയാണ്. പാര്‍തെഷെ എന്ന് പേരിട്ട ഹ്രസ്വചിത്രം വര്‍ത്തമാന കാലത്തെ യുവാക്കളുടെ മാനസിക സഞ്ചാരങ്ങളെ ദൃശ്യവത്ക്കരിക്കുന്നു. വസീം മുഹമ്മദ് ആണ് ഈ ഹ്രസ്വചിത്രം ഒരുക്കിയത്.

എളുപ്പമാർഗത്തിൽ പണം ഉണ്ടാക്കാൻ മൂന്ന് യുവാക്കൾ നടത്തുന്ന ശ്രമവും അതിനിടയിൽ ഉറ്റസുഹൃത്തിന്റെ ജീവന്‍ നഷ്ടമാകുന്നതുമാണ് പാര്‍തെഷെ എന്ന ഹ്രസ്വചിത്രത്തിന്റെ അടിസ്ഥാനം. പ്രായശ്ചിത്തം ചെയ്യാൻ സുഹൃത്തിന്റെ നാട്ടിലേക്ക് യാത്ര പോകുന്ന രണ്ട് പേരെ കേന്ദ്രീകരിച്ച് പാര്‍തെഷെയുടെ കഥ സഞ്ചരിക്കുന്നു.

Advertising
Advertising

കേരളത്തിലും തമിഴ്നാട്ടിലുമായി ചിത്രീകരിച്ച പാര്‍തെഷെയിൽ ആഷിഖ് അബൂബക്കർ, ഫാസിൽ മുസ്തഫ, ആഷിഫ് മുസ്തഫ എന്നിവരാണ് പ്രധാന വേഷങ്ങളിൽ. മീഡിയവണ്‍ കാമറാപേഴ്സൺ കൂടിയായ വസീം മുഹമ്മദ് ആണ് പാര്‍തെഷെയുടെ സംവിധായകന്‍. കാറ്റിൽ മരച്ചില്ലകൾ ചലിക്കും പോലെ സാഹചര്യങ്ങൾക്കനുസരിച്ച് ഹൃദയത്തിനും മനസിനും ഉണ്ടാകുന്ന ചലനങ്ങൾ വരച്ചിടുകയാണ് ആദ്യ ഹ്രസ്വചിത്രത്തിലൂടെ വസീം മുഹമ്മദ്. പാര്‍തെഷെയുടെ ഛായാഗ്രഹകനും വസീം തന്നെയാണ്.

റിയാസ് മുഹമ്മദിന്റേതാണ് കഥയും തിരക്കഥയും. നിരവധി ഹ്രസ്വചിത്രങ്ങൾ ഒരുക്കിയ ആസിഫ് പാവ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നു. സലിൽ സുരേന്ദ്രനാണ് സംഗീത സംവിധായകന്‍.

Full View
Tags:    

Similar News