ചലച്ചിത്ര മേഖലയിലെ അതുല്യ പ്രതിഭയായിരുന്നു ശ്രീദേവിയെന്ന് പ്രധാനമന്ത്രി

Update: 2018-05-30 06:53 GMT
Editor : Jaisy
ചലച്ചിത്ര മേഖലയിലെ അതുല്യ പ്രതിഭയായിരുന്നു ശ്രീദേവിയെന്ന് പ്രധാനമന്ത്രി

അവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു

ചലച്ചിത്ര മേഖലയിലെ അതുല്യ പ്രതിഭയായിരുന്നു ശ്രീദേവിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു. അവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

മരണ വാര്‍ത്ത കേട്ടത് മുതല്‍ എന്താണെന്ന് അറിയാത്തൊരു അസ്വസ്ഥത തോന്നുന്നുവെന്നായിരുന്നു അമിതാബ് ബച്ചന്‍ ട്വീറ്റ് ചെയ്തു. നല്ലൊരു സൃഹൃത്തിനെ നഷ്ടമായെന്ന് രജനീകാന്തും ചലച്ചിത്ര മേഖലക്കും വ്യക്തിപരമായി വലിയനഷ്ടമാണ് സംഭവിച്ചെതെന്ന് കമല്‍ഹസനും ശ്രീദേവിയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നുവെന്ന് മോഹല്‍ ലാലും ട്വീറ്റ് ചെയ്തു.

Advertising
Advertising

ഇന്ത്യന്‍ ചലച്ചിത്രത്തിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളെയാണ് നഷ്ടമായതെന്ന് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി അനുസ്മരിച്ചു.നടിക്ക് വേണ്ട കഴിവുകളൊക്കെ ഒത്തിണങ്ങിയ വ്യക്തിത്വമായിരുന്നു ശ്രീദേവിയെന്ന് നടി വിധുബാല അനുസ്മരിച്ചു. അപ്രതീക്ഷിതമായ വിയോഗമെന്ന് സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ പ്രതികരിച്ചു. മരണ വാര്‍ത്ത അവിശ്വസനീയമെന്നായിരുന്നു നടി സീമയുടെ പ്രതികരണം.അങ്ങേയറ്റം ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ഇന്ന് രാവിലെ കേട്ടതെന്ന് ചലച്ചിത്ര താരം ഹേമമാലിനി. ചലച്ചിത്ര മേഖലയിലെ അതുല്യ പ്രതിഭയെയാണ് നഷ്ടമായത്. ഇപ്പോഴും മരണവാര്‍ത്ത വിശ്വസിക്കാന്‍ ആയിട്ടില്ലെന്ന് ഹേമമാലിനി അനുസ്മരിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News