സമ്മര്‍ ഇന്‍ ബത്‍ലഹേമില്‍ പൂച്ചയെ അയച്ച നായിക ആര്? സിബി മലയില്‍ പറയും

Update: 2018-05-31 11:48 GMT
Editor : Jaisy
സമ്മര്‍ ഇന്‍ ബത്‍ലഹേമില്‍ പൂച്ചയെ അയച്ച നായിക ആര്? സിബി മലയില്‍ പറയും
Advertising

1998ലാണ് സമ്മര്‍ ഇന്‍ ബത്‍ലഹേം തിയറ്ററുകളിലെത്തിയത്.

മഞ്ജു വാര്യരും ജയറാമും സുരേഷ് ഗോപിയും തകര്‍ത്തഭിനയിച്ച സമ്മര്‍ ഇന്‍ ബത്‍ലഹേം. മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു അത്. ചിത്രം കണ്ടവരുടെയെല്ലാം ഒരു ചോദ്യം അവസാനിപ്പിച്ചാണ് ആ സിനിമ അവസാനിക്കുന്നത്. അതുതന്നെ..ജയറാമിനെ നോക്കി പാട്ട് പാടിയ പൂച്ചയെ അയച്ച ആ നായിക ആര്?. ക്ലൈമാക്സില്‍ പോലും സംവിധായകന്‍ അതിന് ഉത്തരം തന്നില്ല. തീവണ്ടി കോച്ചിനിടയിലൂടെ ഒരു പൂച്ചയുടെ ദൃശ്യം മാത്രം ബാക്കിയായി.

അടുത്തിടെ സംവിധായകന്‍ സിബി മലയിലിനോട് ഒരു പ്രേക്ഷകന് ചോദിക്കാനായുണ്ടായിരുന്നതും ഇതായിരുന്നു. ആ അഞ്ച് സുന്ദരികളില്‍ ആരാണ് പൂച്ചയെ അയച്ചതെന്ന്. നിര്‍ഭാഗ്യവശാല്‍ സിബിയുടെ മറുപടിയും സസ്പെന്‍സ് പൊളിച്ചില്ല. സത്യത്തില്‍ അത് ആരാണെന്ന് തനിക്കറിയില്ലെന്നും തിരക്കഥ എഴുതിയ രഞ്ജിത്ത് ഇതുവരെ ഇക്കാര്യം തന്നോട് പറഞ്ഞിട്ടില്ലെന്നുമായിരുന്നു സിബിയുടെ ഉത്തരം.

Full View

1998ലാണ് സമ്മര്‍ ഇന്‍ ബത്‍ലഹേം തിയറ്ററുകളിലെത്തിയത്. വേണു നാഗവള്ളിയുടെ കഥക്ക് തിരക്കഥ എഴുതിയത് രഞ്ജിത്തായിരുന്നു. മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തിയ ചിത്രം കൂടിയായിരുന്നു സമ്മര്‍ ഇന്‍ ബത്‍ലഹേം. ചിത്രത്തിലെ മഞ്ജുവിന്റെ അഭിനയവും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മയൂരി, രസിക, ശ്രീജയ, സുചിത്ര, മഞ്ജുള എന്നിവരായിരുന്നു അഞ്ച് സഹോദരിമാരായി അഭിനയിച്ചത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News