അഭിഷേക് ബച്ചന്റെ ട്വിറ്റര്‍ അക്കൌണ്ട് ഹാക്ക് ചെയ്തു

Update: 2018-05-31 10:01 GMT
അഭിഷേക് ബച്ചന്റെ ട്വിറ്റര്‍ അക്കൌണ്ട് ഹാക്ക് ചെയ്തു

ആക്രമണത്തിനുശേഷം ചില സന്ദേശങ്ങളും ഹാക്കര്‍മാര്‍ അക്കൗണ്ടില്‍ കുറിച്ചു.

ബോളിവുഡ് താരം അഭിഷേക് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി. പാക് അനുകൂല തുര്‍ക്കി ഹാക്കര്‍മാരായ Ayyildiz Tim ആണ് അക്കൗണ്ട് ഹാക്ക് ചെയ്തത്. ആക്രമണത്തിനുശേഷം ചില സന്ദേശങ്ങളും ഹാക്കര്‍മാര്‍ അക്കൗണ്ടില്‍ കുറിച്ചു. ഇന്ത്യയിലെ പ്രശസ്ത അഭിനേതാവായ ജൂനിയര്‍ ബച്ചന്റെ അക്കൌണ്ട് തങ്ങള്‍ ഹാക്ക് ചെയ്തെന്നും ഡിഎം വിവരങ്ങളൊക്കെ തങ്ങളുടെ പക്കലുണ്ടെന്നുമായിരുന്നു സന്ദേശം. ട്വിറ്റര്‍ തങ്ങളുടെ സോഷ്യല്‍മീഡിയ അക്കൌണ്ട് റദ്ദാക്കുന്നത് ഇനിയും തുടര്‍ന്നാല്‍ തങ്ങള്‍ ഹാക്കിങ് തുടരുമെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം ബോളിവുഡ് നടനും പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനുമായ അനുപം ഖേറിന്റെ ട്വിറ്റര്‍ അക്കൗണ്ടും പാക് അനുകൂല ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തിരുന്നു. രാജ്യസഭാ അംഗം സ്വപ്ന ദാസ്ഗുപ്ത, രാം മാധവ്, ഗവര്‍ണര്‍ കിരണ്‍ ബേദി തുടങ്ങിയവരുടെ ട്വിറ്ററ്‍ അക്കൌണ്ടുകളും സമീപകാലത്ത് ഹാക്ക് ചെയ്യപ്പെട്ടിരുന്നു.

Similar News