ബാലതാരങ്ങള്‍ മാത്രമുള്ള മഡ് മസ

Update: 2018-05-31 15:56 GMT
Editor : admin
ബാലതാരങ്ങള്‍ മാത്രമുള്ള മഡ് മസ

ചെളിയിലെ കളി എന്നാണ് മഡ്മസ എന്ന വാക്കിന്റെ അര്‍ത്ഥം. ഗ്രാമത്തിലെ കൊയ്ത്തുകഴിഞ്ഞ പാടത്തെ കുട്ടികളുടെ നാടന്‍ പന്തുകളിയും തുടര്‍ന്നുണ്ടാകുന്ന രസഹരമായ മുഹൂര്‍ത്തങ്ങളുമാണ് ചിത്രം പറയുന്നത്.

ആര്യ ഫിലീംസിന്റെ ബാനറില്‍ ജയന്‍ രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മഡ്മസ. ബാലതാരങ്ങള്‍ മാത്രം അഭിനയിക്കുന്ന ഈ ചിത്രത്തില്‍ അഗ്‌നി തീര്‍ത്ഥ്, അഭിനന്ദ്, ഹൃദയ്, പ്രണവ് ടി, രാഹുല്‍, സച്ചിന്‍, നിബിന്‍ മോഹന്‍, ഹരി മാധവന്‍, ആദിത്, നന്ദന, ഗ്രേസ് മേരി, ശ്രീലക്ഷ്മി എന്നിവരാണ് അഭിനയതാക്കള്‍.

ചെളിയിലെ കളി എന്നാണ് മഡ്മസ എന്ന വാക്കിന്റെ അര്‍ത്ഥം. ഗ്രാമത്തിലെ കൊയ്ത്തുകഴിഞ്ഞ പാടത്തെ കുട്ടികളുടെ നാടന്‍ പന്തുകളിയും തുടര്‍ന്നുണ്ടാകുന്ന രസഹരമായ മുഹൂര്‍ത്തങ്ങളുമാണ് ചിത്രം പറയുന്നത്. ജയന്‍രാജ് ആദ്യമായി ഒരുക്കുന്ന ചിത്രമാണ് ഇത്. അനില്‍ നാരായണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. കെ ജയകുമാര്‍ ഗാനരചന നിര്‍വഹിച്ച ചിത്രത്തിന്റെ സംഗീതം മോഹന്‍ സിത്താരയുടേതാണ്. ഒറ്റപാലത്ത് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ആഗസ്റ്റില്‍ പ്രദര്‍ശനത്തിനെത്തും

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News