കാ ബോഡിസ്‌കേപ്‌സ് ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കും
നഗ്‌നതയും, ലൈംഗികതയും ചിത്രത്തില്‍ കൂടുതലാണന്ന ആരോപണത്തെ തുടര്‍ന്ന് ചിത്രം വിവാദത്തിലായിരുന്നു.
ഹൈന്ദവതയെ അപമാനിക്കുകയാണന്ന കാരണത്താല്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച മലയാള ചിത്രം 'കാ ബോഡിസ്‌കേപ്‌സ്' അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം. നഗ്‌നതയും, ലൈംഗികതയും ചിത്രത്തില്‍ കൂടുതലാണന്ന ആരോപണത്തെ തുടര്‍ന്ന് ചിത്രം വിവാദത്തിലായിരുന്നു.
സ്വവര്‍ഗ്ഗാനുരാഗം പ്രമേയമാക്കി ചിത്രീകരിച്ച ജയന്‍ ചെറിയാന്‍ സിനിമ തുടക്കം മുതല്‍ വിവാദങ്ങളിലൂടെയാണ് കടന്ന് പോയത്. ഹനുമാനെ സ്വവര്‍ഗ്ഗാനുരാഗത്തെക്കുറിച്ചുള്ള പുസ്‌കങ്ങള്‍ക്കൊപ്പം അവതരിപ്പിക്കുന്നത് ചര്‍ച്ചയായി. അമിത ലൈംഗീകതയും, അശ്ശീല പരമാര്‍ശങ്ങളുമുണ്ടന്ന ആക്ഷേപവും ഉയര്‍ന്നു. ഇതിനെത്തുടര്‍ന്ന് ചലചിത്രമേളയുടെ പടിക്ക് പുറത്ത് നിര്‍ത്തിയിരിക്കുകയായിരുന്നു ചിത്രത്തെ ഇതുവരെ.
സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്നാണ് ഇത്തവണത്തെ മേളയില്‍ 'കാ ബോഡിസ്‌കേപ്‌സ്' എത്തുന്നത്. സിനിമ റിലീസ് ചെയ്യണമെന്ന ആവശ്യപ്പെട്ട് നിരവധി ചലചിത്ര പ്രവര്‍ത്തകരും രംഗത്ത് വന്നിരുന്നു. അതുകൊണ്ട് തന്നെ ചലചിത്രമേളയില്‍ വലിയ വരവേല്‍പ്പായിരിക്കും ചിത്രത്തിന് ലഭിക്കുക. ജയന്‍ ചെറിയാന്റെ ആദ്യ സിനിമ പാപ്പിലിയോ ബുദ്ധക്കും സെന്‍സര്‍ ബോര്‍ഡ് തുടക്കത്തില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു.
ഹിന്ദുത്വത്തേയും ഹനുമാനേയും അപമാനിക്കുകയാണന്ന ആക്ഷേപമാണ് ആദ്യം ഉയര്‍ന്നത്. പിന്നീട് അമിത ലൈംഗികതയും, അശ്ശീല പരമാര്‍ശങ്ങളും ചിത്രത്തിലുണ്ടന്ന കാരണത്താല്‍ സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചു. ചിത്രത്തിന്റെ പോസ്റ്ററുകളും വിവാദമായി.