മോഹന്‍ ലാലിനെ കടന്നാക്രമിക്കുന്നത് ഖേദകരമാണെന്ന് തോമസ് ഐസക്, ലാലിന്‍റേത് ധീരമായ നിലപാടെന്ന് രാജഗോപാല്‍

Update: 2018-06-01 06:08 GMT
Editor : Subin
മോഹന്‍ ലാലിനെ കടന്നാക്രമിക്കുന്നത് ഖേദകരമാണെന്ന് തോമസ് ഐസക്, ലാലിന്‍റേത് ധീരമായ നിലപാടെന്ന് രാജഗോപാല്‍

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഫൗണ്ടേഷന്‍ പ്രഥമ പുരസ്‌കാരം നടന്‍ മോഹന്‍ ലാല്‍ ഏറ്റുവാങ്ങി

Full View

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഫൗണ്ടേഷന്‍ പ്രഥമ പുരസ്‌കാരം നടന്‍ മോഹന്‍ ലാല്‍ ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ധനമന്ത്രി ഡോ തോമസ് ഐസകാണ് പുരസ്‌കാരം സമ്മാനിച്ചത്. ബ്ലോഗിലെ അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ ലാലിനെ കടന്നാക്രമിക്കുന്നത് ഖേദകരമാണെന്ന് തോമസ് ഐസക് പറഞ്ഞു.

നോട്ട് നിരോധം സംബന്ധിച്ച മോഹന്‍ലാലിന്റെ വിവാദ ബ്ലോഗിനെ കുറിച്ചായിരുന്നു തോമസ് ഐസകിന് പറയാനുണ്ടായിരുന്നത്. വ്യത്യസ്തമായ അഭിപ്രായങ്ങളെ മാനിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച ഒ രാജഗോപാല്‍ എംഎല്‍എ ലാലിന്റെ നിലപാട് ധീരമാണെന്ന് അഭിപ്രായപ്പെട്ടു.

ചര്‍ച്ചകള്‍ക്ക് ചിരിയിലൂടെയായിരുന്നു ലാലിന്റെ മറുപടി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഗായകന്‍ ജി വേണുഗോപാല്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവരും സംസാരിച്ചു. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഫൗണ്ടേഷനും സരസ്വതി വിദ്യാലയവും സസ്‌നേഹം ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്നാണ് പുരസ്‌കാരം ഒരുക്കിയത്.

Writer - Subin

contributor

Editor - Subin

contributor

Similar News