ബാഹുബലിയിലെ ശിവഗാമിയുടെ വേഷം ശ്രീദേവി നിരാകരിച്ചത് ഭാഗ്യമായി രാജമൗലി

Update: 2018-06-01 23:29 GMT
ബാഹുബലിയിലെ ശിവഗാമിയുടെ വേഷം ശ്രീദേവി നിരാകരിച്ചത് ഭാഗ്യമായി രാജമൗലി

ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാജമൗലി മനസ് തുറന്നത്

ബാഹുബലിയിലെ ശിവഗാമിയുടെ വേഷം ശ്രീദേവി നിരാകരിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് സംവിധായകന്‍ എസ് എസ് രാജമൗലി. ശ്രീദേവിയുടെ താരമൂല്യം കൊണ്ടാണ് ആ വേഷത്തിലേക്ക് പരിഗണിക്കാന്‍ കാരണം. എന്നാല്‍ അവരുടെ ചില നിബന്ധനകള്‍ അംഗീകരിക്കാന്‍ കഴിയാത്തതോടെയാണ് രമ്യാകൃഷ്ണന് നറുക്ക് വീണതെന്നും അവര്‍ ആ വേഷം മികച്ചതാക്കിയെന്നും രാജമൗലി
പറഞ്ഞു

ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാജമൌലി മനസ് തുറന്നത്. താരമൂല്യം പരിഗണിച്ച് ബാഹുബലിയിലെ നിര്‍ണായക കഥാപാത്രമായ ശിവഗാമിയെ അവതരിപ്പിക്കാന്‍ ആദ്യം സമീപിച്ചത് ശ്രീദേവിയെയായിരുന്നു. എന്നാല്‍ അവരുടെ നിബന്ധനകള്‍ കേട്ട് ആകെ വിഷമത്തിലായി. പ്രതിഫലമായി ചോദിച്ചത് 5 കോടിയാണ്. മാത്രവുമാല്ല ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ താമസം, ഷൂട്ടിങിനായി മുംബെയില്‍ നിന്ന് ഹൈദരാബാദിലേക്ക് ബിസിനസ് ക്ലാസ് ടിക്കറ്റ് .ബാഹുബലി ഹിന്ദി പതിപ്പിന്റെ ഷെയര്‍ എന്നിവയായാരുന്നു ശ്രീദേവിയുടെ നിബന്ധനകള്‍. ഇതോടെ അവരെ ഉപേക്ഷിക്കുകയായിരുന്നുവെന്നും രാജമൌലി പറഞ്ഞു

Advertising
Advertising

ഒടുവില്‍ ആ തീരുമാനം രമ്യാ കൃഷ്ണനിലെത്തുകയായിരുന്നു. അവര്‍ ആ വേഷത്തെ ഉജ്ജ്വലമാക്കി. ശ്രീദേവിയെ മാറ്റിയ തീരുമാനം ഭാഗ്യമായി ഇപ്പോള് തോന്നുന്നുവെന്നും രാജമൌലി പറഞ്ഞു. ബാഹുബലിയെ കട്ടപ്പ പിന്നില്‍ നിന്നും കുത്തുന്ന രംഗം മനസില്‍ കണ്ടത് പോലെ സിനിമയില്‍ കൊണ്ടു വരാനായില്ല, ചിത്രത്തിന്റെ ദൈര്‍ഘ്യം കൂടിയത് കൊണ്ടാണ് ആ രംഗം ഒഴിവാക്കേണ്ടി വന്നതെന്നും രാജമൌലി പറഞ്ഞു. കൂടാതെ തന്റെ അടുത്ത ചിത്രത്തിനായി കഥായെഴുതുന്നത് അച്ഛന്‍ വിജയ പ്രസാദാണെന്നും സംവിധായകന്‍ വ്യക്തമാക്കി.

അതേസമയം ചിത്രം വിജയാമാണ് എന്ന് കാണിക്കാന്‍ നിര്മ്മാതാക്കള് ചില ചിത്രങ്ങള് നിര്‍ബന്ധ പൂര്‍വം തിയറ്ററുകളില്‍ ഓടിക്കാറുണ്ട്. മഗധീരയുടെ വിജയാഘോഷത്തിന് അത് കൊണ്ടാണ് താന് പോകാതിരുന്നതെന്നും രാജമൗലി പറഞ്ഞു

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Similar News