ഗായകന്‍ നായകനാകുന്നു; വിജയ് യേശുദാസിന്റെ പടൈവീരന്‍ റിലീസിനൊരുങ്ങുന്നു

Update: 2018-06-01 10:13 GMT
Editor : Jaisy
ഗായകന്‍ നായകനാകുന്നു; വിജയ് യേശുദാസിന്റെ പടൈവീരന്‍ റിലീസിനൊരുങ്ങുന്നു

പടൈവീരൻ എന്ന ചിത്രത്തിലൂടെയാണ് വിജയ് യേശുദാസ് നായകനായി എത്തുന്നത്

പാട്ട് മാത്രമല്ല, അഭിനയവും തനിക്ക് വഴങ്ങുമെന്ന് ഒരിക്കല്‍ വിജയ് യേശുദാസ് തെളിയിച്ചതാണ്. മാരിയിലെ വില്ലന്‍ കഥാപാത്രത്തെ വിജയിന്റെ അഭിനയ മികവ് കൊണ്ട് തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. വില്ലനില്‍ നിന്നും ചുവടുമാറ്റി നായകനായി മാറിയിരിക്കുകയാണ് താരം. പടൈവീരൻ എന്ന ചിത്രത്തിലൂടെയാണ് വിജയ് യേശുദാസ് നായകനായി എത്തുന്നത്.

ധന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തേനിയിൽ പൂർത്തിയായി. മണിരത്നത്തിന്റെ അസോസിയേറ്റായിരുന്നു ധന എന്ന ധനശേഖരൻ.
പുതുമുഖം അമൃതയാണ് ചിത്രത്തിലെ നായിക. പ്രശസ്ത സംവിധായകൻ ഭാരതിരാജ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗ്രാമീണ പശ്ചാത്തലത്തിൽ ഉള്ള ചിത്രമാണിത്. ഒരു ഷോട്ട് ഫിലിമിലെ പ്രകടനം കണ്ടാണ് നായികയായി അമൃതയെ സെലക്ട് ചെയ്തതെന്നും ധന പറഞ്ഞു.

Advertising
Advertising

1999ല്‍ പുറത്തിറങ്ങിയ മില്ലേനിയം സ്റ്റാഴ്സിലൂടെയാണ് യേശുദാസിന്റെ മകന്‍ കൂടിയായ വിജയ് പിന്നണി ഗാനരംഗത്തെത്തുന്നത്. പിന്നീട് മലയാളത്തിലും മറ്റ് ഭാഷകളിലുമായി നിരവധി അവസരങ്ങള്‍ ഈ ഗായകനെ തേടിയെത്തി. രണ്ട് തവണ മികച്ച ഗായകനുള്ള കേരള സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2010ല്‍ അവന്‍ എന്ന ചിത്രത്തിലൂടെ അഭിനയത്തിലും ഹരിശ്രീ കുറിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News