സോളോയുടെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍

Update: 2018-06-01 18:47 GMT
Editor : Alwyn K Jose
സോളോയുടെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍

തമിഴ് റോക്കേഴ്സാണ് ചിത്രം ഇന്‍റര്‍നെറ്റില്‍ അപ്‍ലോഡ് ചെയ്തത്.

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സോളോയുടെ വ്യാജ പതിപ്പുകള്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നു‍. തമിഴ് റോക്കേഴ്സാണ് ചിത്രം ഇന്‍റര്‍നെറ്റില്‍ അപ്‍ലോഡ് ചെയ്തത്.

ഇന്നലെയാണ് സോളോയുടെ വ്യാജപതിപ്പ് തമിഴ്റോക്കേഴ്സിന്‍റെ വെബ്സൈറ്റില്‍ അപ്‍ലോഡ് ചെയ്തത്. ഇതിനോടകം നിരവധി പേര്‍ ചിത്രം ഡൌണ്‍ലോഡ് ചെയ്തു കഴിഞ്ഞു. വ്യാജപതിപ്പിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ അറിയിച്ചു.

വ്യാഴാഴ്ചയാണ് മലയാളം, തമിഴ് ഭാഷകളിലായി ചിത്രം റിലീസ് ചെയ്തത്. ദുല്‍ഖര്‍ നാല് കഥാപാത്രങ്ങളായെത്തുന്ന സോളോ മികച്ച പ്രതികരണം നേടിയാണ് തിയറ്ററുകളില്‍ പ്രദര്‍ശം തുടരുന്നത്.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News