''കുട്ടികളല്ലെടാ അവരെന്തങ്കിലും പറഞ്ഞോട്ടെ'' എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണമെന്ന് സിദ്ദിഖ്

Update: 2018-06-01 05:06 GMT
Editor : admin
''കുട്ടികളല്ലെടാ അവരെന്തങ്കിലും പറഞ്ഞോട്ടെ'' എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണമെന്ന് സിദ്ദിഖ്

മമ്മൂട്ടി പറഞ്ഞിട്ടാണോ ഇവരൊക്കെ പാർവതിയെ തെറി വിളിച്ചത്?? അതിനുള്ള വഴി ഒരുക്കികൊടുത്തത് പാർവതി തന്നെയല്ലേ ?? അപ്പൊ അവരെ അടക്കി നിർത്താനുള്ള ബാദ്ധ്യത അല്ലെങ്കിൽ അവരോടു മറുപടി പറയാനുള്ള ബാദ്ധ്യത പാർവതിക്ക് തന്നെയാണ്....

കസബ സിനിമയെ കുറിച്ച് നടി പാര്‍വ്വതിയുടെ അഭിപ്രായം സംബന്ധിച്ച് മമ്മൂട്ടിയോട് സംസാരിച്ചിരുന്നുവെന്നും കുട്ടികളല്ലെടാ അവരെന്തങ്കിലും പറഞ്ഞോട്ടെ എന്നായിരുന്നു പ്രതികരണമെന്നും നടന്‍ സിദ്ദിഖ്. ഫേസ്ബുക്ക് പോസ്റ്റിലാണ് സിദ്ദിഖ് ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍വ്വതിയെ എതിര്‍ക്കുന്നവരെയെല്ലാം അടക്കി ഇരുത്തുകയാണോ മമ്മൂട്ടിയുടെ പണിയെന്ന് പോസ്റ്റില്‍ സിദ്ദിഖ് ചോദിക്കുന്നു.

Advertising
Advertising

മമ്മൂട്ടി പറഞ്ഞിട്ടാണോ ഇവരൊക്കെ പാർവതിയെ തെറി വിളിച്ചത്?? അതിനുള്ള വഴി ഒരുക്കികൊടുത്തത് പാർവതി തന്നെയല്ലേ ?? അപ്പൊ അവരെ അടക്കി നിർത്താനുള്ള ബാദ്ധ്യത അല്ലെങ്കിൽ അവരോടു മറുപടി പറയാനുള്ള ബാദ്ധ്യത പാർവതിക്ക് തന്നെയാണ്.

ഒരേ മേഖലയില്‍ ജോലി ചെയ്യുന്നവരല്ലേ നമ്മളെന്നും അവിടെ ഞങ്ങള്‍ പെണ്ണുങ്ങള്‍, നിങ്ങള്‍ ആണുങ്ങള്‍ എന്നെല്ലാം വേണോയെന്നും നമ്മള്‍ എന്ന് മാത്രം പോരെയെന്നും പാര്‍വ്വതിയോട് സിദ്ദിഖ് ചോദിക്കുന്നു,

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News