ചൈനയില്‍ ചരിത്രം കുറിക്കാനൊരുങ്ങി സീക്രട്ട് സൂപ്പര്‍സ്റ്റാര്‍
ദംഗലിന് പുറമെ ആമിര്‍ഖാന്റെ സീക്രട്ട് സൂപ്പര്‍സ്റ്റാറും ചൈനീസ് ബോക്‌സ്ഓഫീസില്‍ വന്‍ നേട്ടം കൊയ്യുന്നു
ദംഗലിന് പുറമെ ആമിര്‍ഖാന്റെ സീക്രട്ട് സൂപ്പര്‍സ്റ്റാറും ചൈനീസ് ബോക്‌സ്ഓഫീസില്‍ വന്‍ നേട്ടം കൊയ്യുന്നു. ഇതിനകം വലിയ കളക്ഷന്‍ സ്വന്തമാക്കിയ ചിത്രം 500 കോടിയിലേക്കെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്റെ ട്വീറ്റ് പ്രകാരം ചിത്രം ഇതിനോടകം തന്നെ 461 കോടി നേടിയെന്നാണ്. രണ്ട് ദിവസത്തിനകം ചിത്രം 500 കോടിയിലെത്തുമെന്നും തരണ്‍ പ്രവചിക്കുന്നു. ഒരു ബോളിവുഡ് ചിത്രം ആദ്യമായാണ് ചൈനയില്‍ നിന്ന് 500 കോടി നേടുന്നത്. ആമിര്‍ഖാന്റെ തന്നെ ദംഗലിന് തന്നെആയിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും വലിയ ചൈനീസ് കളക്ഷന്‍.
ചൈനയില്‍ ആമിര്‍ഖാന് വലിയ ആരാധകകൂട്ടമുണ്ട്. അദ്ദേഹത്തിന്റെ സിനിമകള്‍ ഭാഷാ അതിര്‍ത്തി വ്യത്യാസമില്ലാതെ സാധാരണക്കാര്‍ക്ക് ഗ്രഹിക്കാനാവുമെന്നതാണ് ചൈനീസ് സിനിമാ ആസ്വാധകരുടെ പക്ഷം. ആമിര്‍ഖാനും ഭാര്യയും കൂടിച്ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ദംഗല്‍ ഫെയിം സൈറ വാസിമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ആമിര്‍ഖാനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇന്ത്യയിലും ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു.