ഓസ്കര്‍ വേദിയില്‍ ശ്രീദേവിക്കും ശശി കപൂറിനും ആദരം

Update: 2018-06-01 04:07 GMT
Editor : Jaisy
ഓസ്കര്‍ വേദിയില്‍ ശ്രീദേവിക്കും ശശി കപൂറിനും ആദരം

2017 ഡിസംബര്‍ 4നാണ് ശശി കപൂര്‍ അന്തരിച്ചത്

90ാമത് ഓസ്കര്‍ പുരസ്കാര വേദിയില്‍ അന്തരിച്ച ബോളിവുഡ് താരങ്ങളായ ശ്രീദേവിക്കും ശശി കപൂറിനും ആദരം. പുരസ്കാര ചടങ്ങിലെ ഓര്‍മ്മക്കുറിപ്പ് വിഭാഗത്തില്‍ വച്ചാണ് അനശ്വര താരങ്ങളെ അനുസ്മരിച്ചത്. 2017 ഡിസംബര്‍ 4നാണ് ശശി കപൂര്‍ അന്തരിച്ചത്. ഫെബ്രുവരി 24നാണ് ശ്രീദേവി വിട പറഞ്ഞത്.

അന്തരിച്ച താരങ്ങളായ റോജര്‍ മുറെ, ജോനാഥന്‍ ഡെമി, ജോര്‍ജ്ജ് റോമീറോ, ഹാരി ഡീന്‍ സാന്റണ്‍, ജെറി ലെവീസ്, ജീന്‍ മോറെ, മാര്‍ട്ടിന്‍ ലാന്റു എന്നിവരെയും അനുസ്മരിച്ചു. സിനിമാ ലോകത്ത് മികച്ച സംഭാവന നല്‍കിയവരും ഈ വര്‍ഷം അന്തരിച്ചവരുമായ ആളുകളെയാണ് ഓസ്‌കര്‍ വേദിയില്‍ ആദരിച്ചത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News