ഇന്ദ്രന്‍സിനെ മികച്ച നടനാക്കിയ ആളൊരുക്കം മാര്‍ച്ച് 23ന് തിയറ്ററുകളിലേക്ക്

Update: 2018-06-01 07:55 GMT
Editor : Sithara
ഇന്ദ്രന്‍സിനെ മികച്ച നടനാക്കിയ ആളൊരുക്കം മാര്‍ച്ച് 23ന് തിയറ്ററുകളിലേക്ക്

ഇന്ദ്രന്‍സിന്റെ അവാര്‍ഡ് തിളക്കത്തില്‍ ആളൊരുക്കം പ്രേക്ഷകരിലേക്കെത്തുകയാണ്.

ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ആളൊരുക്കം മാര്‍ച്ച് 23ന് തിയേറ്ററുകളിലെത്തും. മാധ്യമ പ്രവര്‍ത്തകനായ വി സി അഭിലാഷാണ് ചിത്രം സംവിധാനം ചെയ്തത്.

ഇന്ദ്രന്‍സിന്റെ അവാര്‍ഡ് തിളക്കത്തില്‍ ആളൊരുക്കം പ്രേക്ഷകരിലേക്കെത്തുകയാണ്. ഓട്ടന്‍തുള്ളല്‍ കലാകാരനായ പപ്പു പിഷാരടിയായാണ് ഇന്ദ്രന്‍സ് വേഷമിട്ടിരിക്കുന്നത്. കാണാതായ തന്റെ മകനെ തേടി പപ്പു പിഷാരടി അലയുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

ഇന്ദ്രന്‍സിന് പുറമേ കൊച്ചിയിലെ പ്രശസ്ത അഭിനയ കളരിയായ ആക്ട് ലാബില്‍ നിന്നുള്ള കലാകാരന്‍മാരും ചിത്രത്തിലുണ്ട്. റോണി റാഫേലാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. വിദ്യാധരന്‍ മാസ്റ്റര്‍ ഇന്ദ്രന്‍സിന് വേണ്ടി ഗാനമാലപിച്ചിരിക്കുന്നുവെന്നതും ആളൊരുക്കത്തിന്റെ പ്രത്യേകതയാണ്. ഈ മാസം 23ന് ആളൊരുക്കം പ്രേക്ഷകരിലേക്കെത്തും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News