കമല്‍-ശ്രീദേവി ഹിറ്റ് ചിത്രം മീണ്ടും കോകില വീണ്ടും തിയറ്ററുകളിലേക്ക്

Update: 2018-06-02 04:11 GMT
Editor : Jaisy
കമല്‍-ശ്രീദേവി ഹിറ്റ് ചിത്രം മീണ്ടും കോകില വീണ്ടും തിയറ്ററുകളിലേക്ക്

തമിഴ്നാട്ടില്‍ 50 സ്ക്രീനുകളിലായിട്ടാണ് മീണ്ടും കോകിലയെത്തുന്നത്

ഹിറ്റ് ജോഡികളായ കമല്‍ഹാസനും ശ്രീദേവിയും ഒരുമിച്ച മീണ്ടും കോകില എന്ന ചിത്രം വീണ്ടും തിയറ്ററുകളിലെത്തുന്നു. ഡാര്‍വിന്‍ മൂവീസാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ പതിപ്പ് റിലീസ് ചെയ്യുന്നത്. തമിഴ്നാട്ടില്‍ 50 സ്ക്രീനുകളിലായിട്ടാണ് മീണ്ടും കോകിലയെത്തുന്നത്. ഡിസംബര്‍ 15ന് ചിത്രം തിയറ്ററുകളിലെത്തിക്കുമെന്ന് ഡാര്‍വിന്‍ മൂവീസിന്റെ പ്രതിനിധി ദേവ പറഞ്ഞു. കമല്‍ സാറിന്റെ വലിയൊരു ആരാധകനാണ് ഞാന്‍. ഇതിനു മുന്‍പ് കമലിന്റെ വെട്രി വിഴ വീണ്ടും തിയറ്ററുകളിലെത്തിച്ചിരുന്നതായും ദേവ പറഞ്ഞു.

Advertising
Advertising

1981ല്‍ തിയറ്ററുകളിലെത്തിയ ചിത്രമാണ് മീണ്ടും കോകില. ജി.എന്‍ രംഗരാജനായിരുന്നു സംവിധാനം. സുബ്രഹ്മണ്യന്‍ എന്ന അഭിഭാഷകനായിട്ടാണ് ചിത്രത്തില്‍ കമല്‍ അഭിനയിച്ചത്. സുബ്രഹ്മണ്യത്തിന്റെ ഭാര്യ കോകിലയായി ശ്രീദേവിയും വേഷമിട്ടു. സുബ്രഹ്മണ്യന്‍ സിനിമാതാരമായ കാമിനിയെ കണ്ടുമുട്ടുന്നതും ആകൃഷ്ടനാകുന്നതും ഭര്‍ത്താവിനെ തിരിച്ചുപിടിക്കാന്‍ കോകില നടത്തുന്ന ശ്രമങ്ങളുമാണ് മീണ്ടും കോകിലയുടെ പ്രമേയം. ചിത്രം വന്‍ഹിറ്റായിരുന്നു. ഇളയരാജ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധ നേടിയിരുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News