സൂര്യയ്ക്കൊപ്പം മുണ്ടുടുത്ത് തകര്‍പ്പന്‍ ഡാന്‍സുമായി രമ്യാ കൃഷ്ണന്‍

Update: 2018-06-02 21:20 GMT
Editor : Jaisy
സൂര്യയ്ക്കൊപ്പം മുണ്ടുടുത്ത് തകര്‍പ്പന്‍ ഡാന്‍സുമായി രമ്യാ കൃഷ്ണന്‍

2013ല്‍ പുറത്തിറങ്ങിയ സ്പെഷ്യല്‍ 26ല്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് താനാ സേര്‍ന്ത കൂട്ടം ഒരുക്കിയിരിക്കുന്നത്

സൂര്യയുടെ ഏറ്റവും പുതിയ ചിത്രം താനാ സേര്‍ന്ത കൂട്ടത്തിന്റെ ടൈറ്റില്‍ ട്രാക്ക് സോങിന്റെ ടീസര്‍ പുറത്തിറങ്ങി. സൂര്യയ്ക്കൊപ്പം മുണ്ടുടുത്ത് രമ്യാ കൃഷ്ണന്റെ ഡാന്‍സാണ് ടീസറിന്റെ ഹൈലൈറ്റ്. ബാഹുബലിയിലെ ശിവകാമിക്ക് ശേഷം രമ്യയുടെ ശക്തമായ വേഷമായിരിക്കും താനാ സേര്‍ന്ത കൂട്ടത്തിലേതെന്നാണ് പാട്ട്സൂചിപ്പിക്കുന്നത്. പാട്ടിന് ഈണം പകര്‍ന്ന അനിരുദ്ധ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും. ജൂലൈയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക.

Full View

വിഘ്നേഷ് ശിവനാണ് സംവിധാനം. കെ.ഇ ഗണവേല്‍ രാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സെന്തില്‍, കാര്‍ത്തിക്, നന്ദ, കലിയരസന്‍, ആര്‍ജെ ബാലാജി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. 2013ല്‍ പുറത്തിറങ്ങിയ സ്പെഷ്യല്‍ 26ല്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് താനാ സേര്‍ന്ത കൂട്ടം ഒരുക്കിയിരിക്കുന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News