ധനുഷിന്റെ ഹോളിവുഡ് ചിത്രത്തിന്റെ ടീസറെത്തി

Update: 2018-06-02 04:08 GMT
Editor : Alwyn K Jose
ധനുഷിന്റെ ഹോളിവുഡ് ചിത്രത്തിന്റെ ടീസറെത്തി

ധനുഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹോളിവുഡ് ചിത്രം 'ദ എക്സ്ട്രാഓഡിനറി ജേണി ഓഫ് ദ ഫക്കീര്‍' ന്റെ ടീസറെത്തി.

ധനുഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹോളിവുഡ് ചിത്രം 'ദ എക്സ്ട്രാഓഡിനറി ജേണി ഓഫ് ദ ഫക്കീര്‍' ന്റെ ടീസറെത്തി. റൊമീന്‍ പെര്‍ടോലസിന്റെ ജനപ്രിയ നോവലായ 'The Extraordinary Journey of the Fakir Who Got Trapped in an Ikea Wardrobe‍‍' നെയാണ് കെന്‍ സ്കോട്ട് എന്ന സംവിധായകന്‍ അഭ്രപാളികളിലെത്തിക്കുന്നത്.

Full View

ചിത്രത്തിന്റെ പോസ്റ്ററും ടീസറും ധനുഷ് തന്റെ ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇത് തന്റെ ആദ്യ ഇംഗ്ലീഷ് ചിത്രമാണെന്നും ഇതൊരു അസാധാരണ യാത്ര തന്നെയായിരുന്നുവെന്നും ധനുഷ് ട്വീറ്റിലൂടെ കുറിച്ചു. ഫ്രഞ്ച് നടിയായ ബേണീസ് ബയോ, സൊമാലിയന്‍ - അമേരിക്കന്‍ താരം ബർഖാദ് അബ്ദി, അമേരിക്കന്‍ നടി എറിൻ മോറിയാർട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. താന്‍ പരിചയിച്ച പരിസരങ്ങള്‍ക്കപ്പുറം യാതൊന്നും അറിവില്ലാത്ത ഇന്ത്യന്‍ യുവാവിന്റെ കഥയാണ് ചിത്രം പറയുന്നതെന്ന് സംവിധായകന്‍ സൂചിപ്പിച്ചു.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News