കമ്മാര സംഭവത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

Update: 2018-06-02 11:56 GMT
Editor : Jaisy
കമ്മാര സംഭവത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഞാനോ രാവോ എന്നു തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത് ഹരിചരണും ദിവ്യ എസ് മേനോനും ചേര്‍ന്നാണ്

ദിലീപ് നായകനാകുന്ന പുതിയ ചിത്രം കമ്മാരസംഭവത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഞാനോ രാവോ എന്നു തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത് ഹരിചരണും ദിവ്യ എസ് മേനോനും ചേര്‍ന്നാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപീസുന്ദര്‍ ഈണം നല്‍കിയിരിക്കുന്നത്. നമിതാ പ്രമോദും ദിലീപുമാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്.

രാമലീലയുടെ വന്‍വിജയത്തിന് ശേഷം ദിലീപ് നായകനാകുന്ന ചിത്രമാണ് കമ്മാരസംഭവം. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്. കമ്മാരന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Advertising
Advertising

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് ജയിലിലായപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങിയിരുന്നു. ജയില്‍ മോചിതനായതിന് ശേഷമാണ് ദിലീപ് വീണ്ടും ചിത്രത്തില്‍ അഭിനയിച്ചു തുടങ്ങിയത്. തമിഴ് നടന്‍ സിദ്ധാര്‍ത്ഥും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ബോബി സിന്‍ഹയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Full View

മൂന്നു ഗെറ്റപ്പിലാണ് ചിത്രത്തില്‍ ദീലീപ് എത്തുക. മൂന്നു ഗെറ്റപ്പുകളും ഇതിനോടകം തന്നെ ഹിറ്റായിട്ടുണ്ട്. ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രം വിഷുവിന് തിയറ്ററുകളിലെത്തും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News