വീണ്ടും സിവ; ഇത്തവണ കണികാണും നേരം എന്ന ഗാനം

Update: 2018-06-03 01:11 GMT
വീണ്ടും സിവ; ഇത്തവണ കണികാണും നേരം എന്ന ഗാനം

ഒട്ടും സുഖമില്ല, എങ്കിലും പാടുന്നു  എന്ന ക്യാപ്ഷനോടെ സിവയുടെ ഇന്‍സ്റ്റാഗ്രാം വഴിയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

അമ്പലപ്പുഴ ഉണ്ണികണ്ണനോട് നീ എന്ന ഗാനം ആലപിച്ച് ശ്രദ്ധനേടിയ ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ മകള്‍ സിവ വീണ്ടുമൊരു മലയാള ഗാനവുമായി രംഗത്ത്. കണികാണും നേരം എന്ന് തുടങ്ങുന്ന ഭക്തിഗാനമാണ് സിവ ഇത്തവണ ആലപി ച്ചിരിക്കുന്നത്. ഒട്ടും സുഖമില്ല എങ്കിലും പാടുന്നു എന്ന ക്യാപ്ഷനോടെ സിവയുടെ ഇന്‍സ്റ്റാഗ്രാം വഴിയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. പാടുന്നതിനിടക്ക് ചുമക്കുന്നുമുണ്ട് കുഞ്ഞു സിവ. വീഡിയോ ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. വിവിധ ഫേസ്ബുക്ക് പേജുകളില്‍ ഗാനം പൊടിപൊടിക്കുന്നുണ്ട്. അമ്പലപ്പുഴ ഉണ്ണികണ്ണനോട് നീ എന്ന ഗാനം ആലപിച്ചപ്പോള്‍ മലയാളികള്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ആരാണ് ധോണിയുടെ മകള്‍ക്ക് മലയാളം ഗാനം പഠിപ്പിച്ച് കൊടുക്കുന്നതെന്ന തരത്തില്‍ ചര്‍ച്ചയും നടന്നിരുന്നു.

Full View
Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News