പഞ്ചവര്‍ണതത്തയിലെ ജയറാം

Update: 2018-06-03 08:37 GMT
Editor : Jaisy
പഞ്ചവര്‍ണതത്തയിലെ ജയറാം
Advertising

രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് പഞ്ചവര്‍ണ്ണതത്ത

പഞ്ചവര്‍ണ തത്തയിലൂടെ അതിശയിപ്പിക്കാനൊരുങ്ങുകയാണ് നടന്‍ ജയറാം. ചിത്രത്തിന് വേണ്ടി താരം അടിമുടി മാറിയിരുന്നു. തല മൊട്ടയടിച്ച്, ക്ലീന്‍ ഷേവ് ചെയ്ത ജയറാമിന്റെ ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിത്രത്തിലെ പുതിയൊരു ഫോട്ടോ കൂടി ജയറാം തന്റെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. സഹതാരമായ കുഞ്ചാക്കോ ബോബനൊപ്പം പഞ്ചവര്‍ണ്ണതത്തയുടെ സെറ്റില്‍ നിന്ന് എടുത്ത ഫോട്ടോയാണ് ജയറാം പങ്കുവെച്ചിരിക്കുന്നത്.

Full View

രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് പഞ്ചവര്‍ണ്ണതത്ത. മണിയന്‍ പിള്ള രാജുവാണ് നിര്‍മ്മാണം. സലിം കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, അനുശ്രീ, പ്രേംകുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കാരിക്കോട്, പെരുവ, പാലാ എന്നീ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News