ആദിയിലെ കിടിലന്‍ ആക്ഷന്‍ രംഗങ്ങളുടെ മേക്കിംങ് വീഡിയോ പുറത്ത്

Update: 2018-06-03 07:36 GMT

മലയാളത്തിന് പരിചിതമല്ലാത്ത പാര്‍ക്കൂര്‍ ആക്ഷന്‍ രംഗങ്ങള്‍കൊണ്ട് ശ്രദ്ധേയമായ ചിത്രം കൂടിയാണ് ആദി.

പ്രണവ് മോഹന്‍ലാല്‍ നായകനായ ആദ്യ ചിത്രം ആദിയുടെ മേക്കിംങ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മലയാളത്തിന് പരിചിതമല്ലാത്ത പാര്‍ക്കൂര്‍ ആക്ഷന്‍ രംഗങ്ങള്‍കൊണ്ട് ശ്രദ്ധേയമായ ചിത്രം കൂടിയാണ് ആദി. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഷൂട്ടു ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലെ പ്രണവ് മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംഗീതസംവിധായകനാകാന്‍ ബംഗളൂരുവിലെത്തുന്ന യുവാവാണ് ആദി. അവിടെവെച്ച് ഒരു വലിയ ബിസിനസുകാരന്റെ മകന്റെ കൊലപാതകത്തിന് ആദി സാക്ഷിയാകുന്നു. എന്നാല്‍ കൊലയാളി ആദിയാണെന്ന് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ കരുതുന്നതോടെ ഉദ്വേഗം നിറഞ്ഞ നിമിഷങ്ങളിലേക്ക് പുരോഗമിക്കുകയും ചെയ്യുന്ന സിനിമയാണ് ആദി.

Full View
Tags:    

Similar News