തെലുങ്ക് പ്രേമത്തെ വിടാതെ പിന്തുടര്‍ന്ന് ട്രോളന്‍മാര്‍, ടീസറിനും ട്രയിലറിനും വീണ്ടും ട്രോള്‍ മഴ

Update: 2018-06-04 07:07 GMT
Editor : Jaisy
തെലുങ്ക് പ്രേമത്തെ വിടാതെ പിന്തുടര്‍ന്ന് ട്രോളന്‍മാര്‍, ടീസറിനും ട്രയിലറിനും വീണ്ടും ട്രോള്‍ മഴ

ഇന്നലെ പുറത്തിറങ്ങിയ തെലുങ്ക് പ്രേമത്തിന്റെ ട്രയിലറിനും പാട്ട് ടീസറിനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ട്രോളുകളുടെ പെരുമഴ തീര്‍ത്തിരിക്കുകയാണ് ട്രോളന്‍മാര്‍

തെലുങ്ക് പ്രേമത്തെ അങ്ങിനെ വെറുതെ വിടാന്‍ ട്രോളന്‍മാര്‍ ഉദ്ദേശിച്ചിട്ടില്ല. യു ട്യൂബിലെ കമന്റ് ബോക്സ് പൂട്ടിയെങ്കില്‍ ട്രോളുകളിലൂടെയുള്ള ആക്രമണം തുടരുകയാണ് പ്രേമം ആരാധകര്‍. ഇന്നലെ പുറത്തിറങ്ങിയ തെലുങ്ക് പ്രേമത്തിന്റെ ട്രയിലറിനും പാട്ട് ടീസറിനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ട്രോളുകളുടെ പെരുമഴ തീര്‍ത്തിരിക്കുകയാണ് ട്രോളന്‍മാര്‍. മലയാളം പ്രേമത്തെ താരതമ്യം ചെയ്തുകൊണ്ടാണ് എല്ലാം ട്രോളുകളും. തെലുങ്കില്‍ നായകനാകുന്ന നാഗ് ചൈതന്യയാണ് പ്രധാന ഇര. നിവിന്‍ പോളിയുടെ പ്രകടനത്തിന്റെ ഏഴയലത്ത് പോലും നാഗ് എത്തുന്നില്ല എന്നതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. പതിവായി ഞാനവളെ കാണാന്‍ പോകാറുണ്ടേ എന്ന പാട്ടിന്റെ തെലുങ്ക് പതിപ്പ് ടീസറും ഇന്നലെ പുറത്തിറങ്ങിയിരുന്നു. മലയാളം പാട്ട് അതേ രീതിയില്‍ കോപ്പിയടിച്ചതു പോലെയുള്ള ഗാനരംഗത്തില്‍ അഭിനേതാക്കളുടെ പ്രകടനം മാത്രം നിരാശപ്പെടുത്തുന്നു.

Advertising
Advertising

ഈയിടെ മലരേ എന്ന പാട്ടിന്റെ തെലുങ്ക് പതിപ്പും പുറത്തിറങ്ങിയിരുന്നു. അതില്‍ ഇരയായത് ശ്രുതി ഹാസനായിരുന്നു. ചീത്തവിളികള്‍ നിറഞ്ഞപ്പോള്‍ ഗാനം റിലീസ് ചെയ്ത സിതാര എന്റര്‍ടെയ്ന്‍മെന്റ്സ് കമന്റ് ബോക്സ് പൂട്ടുകയായിരുന്നു. ഗാനമിറങ്ങിയപ്പോള്‍ ഇങ്ങിനെയാണെങ്കില്‍ ചിത്രം തിയറ്ററിലെത്തുമ്പോള്‍ എങ്ങിനെ ആയിരിക്കുമെന്ന ആകാംക്ഷയിലാണ് പ്രേമത്തിന്റെ തെന്നിന്ത്യന്‍ ആരാധകര്‍. അടുത്ത മാസം 7നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News