വീണ്ടും ദാസേട്ടന്‍ മാജിക്, വില്ലനിലെ പാട്ട് കേള്‍ക്കാം

Update: 2018-06-04 22:47 GMT
Editor : Jaisy
വീണ്ടും ദാസേട്ടന്‍ മാജിക്, വില്ലനിലെ പാട്ട് കേള്‍ക്കാം

ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ടീം ഫോര്‍ മ്യൂസിക്സ് ആണ്

കാടണിയും കാല്‍ച്ചിലമ്പേ എന്ന പാട്ടിന് ശേഷം വീണ്ടും ഗന്ധര്‍വ്വ ഗായകന്റെ മാന്ത്രിക ശബ്ദത്തില്‍ ഒരു പാട്ട്. ബി.ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന വില്ലന്‍ എന്ന ചിത്രത്തിലെ പാട്ടാണ് ആസ്വാദകരുടെ കാതുകളെ കീഴടക്കിയിരിക്കുന്നത്. കണ്ടിട്ടും കണ്ടിട്ടും പോരാതെ തമ്മില്‍ എന്നു തുടങ്ങുന്ന പാട്ട് എത്ര കേട്ടാലും മതിവരില്ല. കാരണം ദാസേട്ടന്റെ മധുര ശബ്ദം അത്രമേല്‍ സുന്ദരമാക്കിയിരിക്കുകയാണ് ഈ പാട്ടിനെ.

ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ടീം ഫോര്‍ മ്യൂസിക്സ് ആണ്. ഇടവേളകളും പ്രായവും ദാസേട്ടന്റെ ഗാനാലാപനത്തെ കൂടുതല്‍ മധുരമുള്ളതാക്കി മാറ്റുന്നു എന്നതിന് തെളിവ് കൂടിയാണ് ഈ പാട്ട്.

Advertising
Advertising

കുറച്ചു നാളുകളായി പിന്നണി ഗാനരംഗത്ത് നിന്നും വിട്ടുനില്‍ക്കുകയായിരുന്ന ഗാനഗന്ധര്‍വ്വന്‍ ഒരിടവേളക്ക് ശേഷം പാടിയ പാട്ടായിരുന്നു ആക്ഷന്‍ ഹീറോ ബിജുവിലെ പൂക്കള്‍ പനിനീര്‍ പൂക്കള്‍. ജെറി അമല്‍ദേവിന്റെ സംഗീതത്തില്‍ വാണി ജയറാമിനൊപ്പം പാടിയ യുഗ്മഗാനം പെട്ടെന്ന് തന്നെ ആരാധകരുടെ ഇഷ്ടം നേടിയെടുത്തു. പിന്നീട് പുലിമുരുകനില്‍ കെഎസ് ചിത്രക്കൊപ്പം പാടിയ കാടണിയും എന്ന പാട്ടും ഹിറ്റായി.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News