ഇതാരാണെന്ന് മനസിലായോ...ബോളിവുഡിലെ ഒരു സൂപ്പര്‍നായകനാണ്
1985ല്‍ എടുത്ത ചിത്രമാണിത്
Update: 2018-06-25 06:17 GMT
ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന്റെ കുട്ടിക്കാല ചിത്രം കണ്ട് അന്തംവിട്ടിരിക്കുകയാണ് ആരാധകര്‍. കാരണം രണ്‍വീറുമായി വിദൂരച്ഛായ പോലുമില്ലാത്ത ഫോട്ടോ കണ്ടാല്‍ തന്നെ അതിശയിച്ചുപോകും.
പറ്റെ വെട്ടിയ വ്യത്യസ്തമായ ഹെയര്‍സ്റ്റൈലോടുകൂടിയ ചിത്രം ഇന്‍സ്റ്റഗ്രാമിലാണ് താരം പങ്കുവച്ചത്. 1985ല്‍ എടുത്ത ചിത്രമാണിത്. ഉടന്‍ തന്നെ ദീപിക പദുക്കോണിന്റെ റിപ്ലൈയും എത്തി. നോ എന്ന നീട്ടിയുള്ള കമന്റിന് നിര്‍ഭാഗ്യവശാല്‍ അതേ എന്ന് റണ്‍വീറും കമന്റ് ചെയ്തു. അനില്‍ കപൂര്‍, അതിഥി റാവു, ക്രിക്കറ്റ് താരം ശിഖര്‍ എന്നിവരും കമന്റ് ചെയ്തിട്ടുണ്ട്.