ഒരു യമണ്ടൻ പ്രേമകഥയുമായി ദുല്‍ഖര്‍

നീണ്ട ഇടവേളക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിലേക്ക് തിരിച്ചുവരുന്നു.

Update: 2018-06-26 15:18 GMT

നീണ്ട ഇടവേളക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിലേക്ക് തിരിച്ചുവരുന്നു. ഒരു യമണ്ടൻ പ്രേമകഥ എന്ന ചിത്രത്തിലൂടെയാകും ദുൽഖറിന്റെ തിരിച്ചുവരവ്. സിനിമയുടെ ചിത്രീകരണം അടുത്ത മാസം തുടങ്ങും.

കഴിഞ്ഞ വർഷം ഡിസംബറിൽ പ്രഖ്യാപിച്ച ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ. എന്നാൽ സിനിമയുടെ ചിത്രീകരണം ആറ് മാസം പിന്നിട്ടിട്ടും ആരംഭിക്കാത്തതിന്റെ നിരാശയിലായിരുന്നു കുഞ്ഞിക്കയുടെ ആരാധകർ. ഇതിനിടെ ഒരു ഹിന്ദി ചിത്രത്തിലും ഒരു തെലുഗു ചിത്രത്തിലും രണ്ട് തമിഴ് ചിത്രങ്ങളിലും ദുൽഖർ അഭിനയിച്ചു. ഈ വർഷം ദുൽഖറിന്റെ മലയാള ചിത്രം തീയറ്ററിലുണ്ടാകില്ലേ എന്ന് പരിതപിച്ചവർക്ക് ആശ്വാസ വാർത്തയെത്തി. ഒരു യമണ്ടൻ പ്രേമകഥയുടെ ചിത്രീകരണം തുടങ്ങുന്നു. ജൂലൈ 3നാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയും ആയിരിക്കും പ്രധാന ലൊക്കേഷൻ.

Advertising
Advertising

അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവർ ചേർന്നാണ് ഈ കോമഡി ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ദുൽഖറിനൊപ്പം സലീം കുമാർ, ധർമജൻ ബോൾഗാട്ടി, രമേശ് പിഷാരടി, തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരും അഭിനയിക്കും. സുജിത് വാസുദേവ് ആണ് ഛായാഗ്രാഹകൻ. നാദിർഷ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതമൊരുക്കും. കട്ടപ്പനയിലെ ഋത്വിക് റോഷൻ, പുലി മുരുകൻ എന്നീ ചിത്രങ്ങളുടെ എഡിറ്റർ ജോൺ കുട്ടിയാകും ഒരു യമണ്ടൻ പ്രേമകഥയുടെയും ചിത്രസംയോജകൻ. ക്രിസ്തുമസ് റിലീസായി ഒരു യമണ്ടൻ പ്രേമകഥ തീയറ്ററുകളിലേക്കെത്തും.

Tags:    

Similar News