മഴക്കെടുതി; ദുരിതാശ്വാസ നിധിയിലേക്ക് ടീം മറഡോണയും 

സിനിമയുടെ ഒരു ദിവസത്തെ കളക്ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്ന് ചിത്രത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിച്ച ടൊവീനോ തോമസ് പറഞ്ഞു. 

Update: 2018-08-11 13:12 GMT

മഴക്കെടുതിയില്‍ വലഞ്ഞ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ആശ്വാസവുമായി മറഡോണ ടീം. സിനിമയുടെ ഒരു ദിവസത്തെ കളക്ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്ന് ചിത്രത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിച്ച ടൊവീനോ തോമസ് പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയായുരുന്നു താരത്തിന്റെ പ്രതികരണം. ചിത്രത്തിന്റെ സംവിധായകന്‍ വിഷ്ണു നാരായണനും എഴുത്തുകാരനും ടൊവീനോക്കൊപ്പമുണ്ടായിരുന്നു. മഴകാരണം തിയേറ്ററില്‍ ആളുകള്‍ കയറുന്നില്ലെങ്കിലും തങ്ങളുടെ ഇപ്പോഴത്തെ ആശങ്ക മഴക്കെടുതിയാണെന്ന് ടൊവീനോ വ്യക്തമാക്കി. ജൂലൈ 27ന്
തിയറ്ററുകളിലെത്തിയ ചിത്രം. ജൂലൈ 27ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. എസ് വിനോദ് കുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Full View
Tags:    

Similar News