പ്രണയിച്ച്..പ്രണയിച്ച് ഫഹദും ഐശ്വര്യയും; വരത്തനിലെ നസ്രിയ പാടിയ പാട്ട് കാണാം

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് സുഷിന്‍ ശ്യാമാണ്

Update: 2018-08-13 05:36 GMT
Advertising

പ്രണയ മഴയില്‍ നനഞ്ഞ് ഫഹദും ഐശ്വര്യ ലക്ഷ്മിയും..അകമ്പടിയായി നസ്രിയയുടെ മധുര ശബ്ദവും. ദൃശ്യങ്ങളില്‍ പുതുമ നിറച്ച് വരത്തനിലെ പുതിയൊരു പാതയില്‍ എന്നു തുടങ്ങുന്ന പാട്ടിന്റെ വീഡിയോ പുറത്തിറങ്ങി. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് സുഷിന്‍ ശ്യാമാണ്.

Full View

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രമാണ് വരത്തന്‍. സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. ലിറ്റില്‍ സ്വയമ്പാണ് ക്യാമറ. അമല്‍ നീരദ് പ്രൊഡക്ഷന്‍സ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

Tags:    

Similar News