മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങുമായി അല്ലു അര്‍ജ്ജുന്‍; ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കും

കേരളത്തിലെ ജനങ്ങള്‍ നല്‍കിയ പകരം വയ്ക്കാനാകാത്ത സ്‌നേഹമാണെന്നും കേരളത്തിന് തന്റെ മനസില്‍ പ്രത്യേക സ്ഥാനമാണുള്ളതെന്നും അല്ലു അര്‍ജുന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു

Update: 2018-08-14 07:22 GMT

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങുമായി തെലുങ്ക് താരം അല്ലു അര്‍ജുന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് അല്ലു വാഗ്ദാനം ചെയ്തത് കേരളത്തിലെ ജനങ്ങള്‍ നല്‍കിയ പകരം വയ്ക്കാനാകാത്ത സ്‌നേഹമാണെന്നും കേരളത്തിന് തന്റെ മനസില്‍ പ്രത്യേക സ്ഥാനമാണുള്ളതെന്നും അല്ലു അര്‍ജുന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം തന്റെ പ്രാര്‍ത്ഥനകളുണ്ടാകുമെന്നും കുറിപ്പില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളത്തിനകത്തും നിന്നും പുറത്തു നിന്നുമായി സംഭാവനകള്‍ വരുന്നുണ്ട്. മോഹന്‍ലാല്‍ 25 ലക്ഷം രൂപയും മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് 25 ലക്ഷവും ഇന്നലെ സംഭാവന ചെയ്തിരുന്നു.

Advertising
Advertising

People of Kerala will always occupy a special place in my heart for the unmatchable Love & Affection they shower . Their...

Posted by Allu Arjun on Monday, August 13, 2018
Tags:    

Similar News