സെല്‍ഫിയൊക്കെ പിന്നെയാവാം; ദുരിതാശ്വാസ ക്യാമ്പുകളില്‍ സാധനങ്ങളെത്തിച്ച് ടൊവിനോ 

ഇരിങ്ങാലക്കുടയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചാണ് ടൊവിനോ ഭക്ഷണവും വെള്ളവുമടക്കമുള്ള അവശ്യസാധനങ്ങളെത്തിച്ചത്.

Update: 2018-08-17 06:04 GMT

മഴയില്‍‌ കേരളം മുങ്ങിത്താഴുമ്പോള്‍ നിരവധി താരങ്ങളാണ് സഹായങ്ങളുമായി എത്തുന്നത്. യുവതാരം ടൊവിനോയും സ്ഥലത്തെ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് സഹായം നല്‍കി. ഇരിങ്ങാലക്കുടയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചാണ് ടൊവിനോ ഭക്ഷണവും വെള്ളവുമടക്കമുള്ള അവശ്യസാധനങ്ങളെത്തിച്ചത്. ഇതിനിടയില്‍ ക്യാമ്പിലുള്ളവര്‍ സെല്‍ഫി എടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സെല്‍ഫിയൊക്കെ പിന്നെയാവാം ഇപ്പോള്‍ കുറച്ചു കാര്യങ്ങളുണ്ടെന്ന് പറഞ്ഞ് താരം ചിരിയോടെ ഒഴിഞ്ഞു മാറുകയും ചെയ്തു.

പ്രളയത്തില്‍ കഴിയുന്നവര്‍ക്ക് ഇരിങ്ങാലക്കുടയിലുള്ള തന്റെ വീട്ടില്‍ താമസിക്കാമെന്ന് താരം കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ടൊവിനോ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചത്.

Advertising
Advertising

FOR MORE LIVE UPDATES LIKE OUR PAGE സിനിമാതാരം ടൊവിനോ തോമസ് ഇരിങ്ങാലക്കുടയിലെ ദുരിതബാധിത ക്യാമ്പുകളില്‍...

Posted by Irinjalakuda.com on Thursday, August 16, 2018

ये भी पà¥�ें- എല്ലാരും കണക്കാ..ഞാനും നിങ്ങളും എല്ലാ പാർട്ടികളും..ഒക്കെ കണക്കാ: ടൊവിനോ തോമസ്

ये भी पà¥�ें- ആരെയാണ് നിങ്ങള്‍ തോല്‍പ്പിക്കാന്‍ നോക്കുന്നത്? എന്നെയോ?; ടൊവിനോ തോമസ് ചോദിക്കുന്നു

Tags:    

Similar News