സഞ്ജയ് ദത്ത് ഇനി അഞ്ചു സംസ്ഥാനങ്ങളുടെ ലഹരി വിരുദ്ധ അംബാസഡർ                                       

Update: 2018-09-02 08:17 GMT

ഉത്തരഖണ്ഡ് ഉൾപ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളുടെ ലഹരി വിരുദ്ധ അംബാസഡറായി സഞ്ജയ് ദത്തിനെ തിരഞ്ഞെടുത്തു. രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളും ഇതിലുൾപ്പെടും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ്ങ് റാവത്ത് ആണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കത്തിൽ ലഹരി കാരണം ഒരുപാട് പ്രയാസപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെയുള്ള ക്യാമ്പയിനിൽ കൂടെ നിൽക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും സഞ്ജയ് ദത്ത് അറിയിച്ചു.

ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തരഖണ്ഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളും ചണ്ഡീഗഡ്, ഡൽഹി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് ഈ ക്യാമ്പയിനിൽ ഉൾപ്പെടുന്ന സംസ്ഥാനങ്ങൾ.

Tags:    

Similar News