ആകാശം ലക്ഷ്യമാക്കൂ..ഇത് പറക്കാനുള്ള സമയമാണ്; മകളുടെ പിറന്നാളിന് സുസ്മിത സെന്നിന്റെ ഹൃദയസ്പര്‍ശിയായ ആശംസ

എല്ലാ നിമിഷവും ആസ്വദിക്കൂ.. പുതിയ സുഹൃത്തുക്കളെ നേടിയെടുക്കൂ. പുതിയ മേഖലകള്‍ എത്തിപ്പിടിക്കൂ.

Update: 2018-09-04 06:47 GMT
Advertising

വിശ്വസുന്ദരി മാത്രമായിരുന്നില്ല സുസ്മിത സെന്‍, നിലപാടുകള്‍ കൊണ്ടും ബോളിവുഡ് ലോകത്തും വ്യത്യസ്തയായിരുന്നു അവര്‍. രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്ത് അവരുടെ എല്ലാമെല്ലാമായ അമ്മ..എന്റെ വയറ്റില്‍ കൊരുത്തവളല്ല അവള്‍‍, എന്നാല്‍ എന്റെ ഹൃദയത്തില്‍ നിന്നും ജനിച്ചവളാണ് എന്നായിരുന്നു 2000ത്തില്‍ റീനിയെ ദത്തെടുത്ത ശേഷവും പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അലീഷയെ ദത്തെടുത്ത ശേഷവും സുസ്മിത പറഞ്ഞത്. റീനിയുടെ 19ാം പിറന്നാള്‍ വേളയില്‍ സുഷ് മകള്‍ക്കായി കുറിച്ച ആശംസ സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്നിരിക്കുകയാണ്.

''എന്റെ ആദ്യ ഇഷ്ടത്തിന് പിറന്നാള്‍ ആശംസകള്‍. നിന്റെ കൌമാരകാലത്തിന്റെ അവസാനത്തെ സമയമാണിത്. എല്ലാ നിമിഷവും ആസ്വദിക്കൂ.. പുതിയ സുഹൃത്തുക്കളെ നേടിയെടുക്കൂ. പുതിയ മേഖലകള്‍ എത്തിപ്പിടിക്കൂ. ഭാവിയിലേക്ക് കണ്ണ്നട്ട് കഴിഞ്ഞ കാലത്തെ ചേര്‍ത്തു പിടിക്കൂ, എന്നാല്‍ ഇന്നത്തെ ഓരോ നിമിഷത്തിലും ജീവിക്കു. ഞാനും നിന്റെ സഹോദരിയും നിന്നെ സ്നേഹിക്കുന്നു. ഇന്ന് നിനക്ക് 19 വയസ് തികയുകയാണ്. ആകാശം ലക്ഷ്യമാക്കു..ഇത് പറക്കാനുള്ള സമയമാണ്...ആസ്വദിക്കൂ..ഉമ്മകള്‍''സുസ്മിത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഹൈദരാബാദ് സ്വദേശിയായ സുസ്മിത 1994ലാണ് മിസ് യൂണിവേർസ് ആയി കിരീടമണിഞ്ഞത്. മേ ഹൂം ന, രക്ഷകന്‍, മേനെ പ്യാർ ക്യൂ ഹിയ, കമ്പനി തുടങ്ങിയ സിനിമകളിലും സുസ്മിത വേഷമിട്ടിട്ടുണ്ട്.

Tags:    

Similar News