വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു

രണ്ട് വര്‍ഷം മുമ്പ് പുലിയന്നൂരില്‍ സംഗീത കച്ചേരിക്കെത്തിയപ്പോഴാണ് അനൂപ് വിജയലക്ഷ്മിയെ പരിചയപ്പെടുന്നത്. വിജയലക്ഷ്മിയുടെ സംഗീതത്തില്‍ ആകൃഷ്ടനായ അനൂപ് വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ചു

Update: 2018-09-07 14:52 GMT

പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. പാല സ്വദേശിയും മിമിക്രി കലാകാരനുമായി അനൂപാണ് വരന്‍. അടുത്തമാസം 22 ന് വൈക്കത്ത് വെച്ചാണ് വിവാഹം.

രണ്ട് വര്‍ഷം മുമ്പ് പുലിയന്നൂരില്‍ സംഗീത കച്ചേരിക്കെത്തിയപ്പോഴാണ് അനൂപ് വിജയലക്ഷ്മിയെ പരിചയപ്പെടുന്നത്. വിജയലക്ഷ്മിയുടെ സംഗീതത്തില്‍ ആകൃഷ്ടനായ അനൂപ് വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിക്കുയായിരുന്നു. സംഗീതത്തെ ഇഷ്ടപ്പെടുന്ന നല്ലമനസിനുടമയായ അനൂപിന്റെ ആഗ്രഹത്തെ വിജയലക്ഷ്മിക്കും തള്ളിക്കളയാനായില്ല. ഇതോടെയാണ് ഇരുവരുടേയും കല്യാണത്തിന് കളമൊരുങ്ങിയത്. തിങ്കളാഴ്ച വൈക്കത്തെ വിജയലക്ഷ്മിയുടെ വസതിയില്‍ വെച്ച് വിവാഹ നിശ്ചയം നടക്കും. തുടര്‍ന്ന് ഒക്ടോബര്‍ 22നാണ് വൈക്കം മഹാദേവക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം നടക്കുക.

Full View
Tags:    

Similar News