കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ: ആശിഖ് അബു

‘സര്‍ക്കാറില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്, ഉചിതമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷ’

Update: 2018-09-13 05:52 GMT

ലെെംഗിക ആരോപണ വിധേയനായ ബിഷപ്പിനെതിരെ സമരം നടത്തുന്ന കന്യാസ്ത്രീകൾക്ക് നീതി കിട്ടും വരെ കൂടെയുണ്ടാകുമെന്നും ഇക്കാര്യത്തിൽ സർക്കാരിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും ആശിഖ് അബു.

ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. ആരോപണവിധേയരാവർ എത്ര ശക്തവും സ്വാധീനവും ഉള്ളവരുമാണെന്നാണ് ഇതെല്ലാം കാണിച്ച് തരുന്നത്. ഇടതുപക്ഷസർക്കാരിൽ പൂർണ്ണ വിശ്വാസമാണുള്ളത്. ഉചിതമായ നടപടി ഇക്കാര്യത്തിൽ സർക്കാർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Full View
Tags:    

Similar News