‘നീ പ്രണയമോതും പേരെന്നോ’; വരത്തനിലെ സ്റ്റൈലിഷ് ഗാനം കാണാം 

Update: 2018-09-13 14:26 GMT

ഫഹദ്ഫാസിലിനെ നായകനാക്കി അമല്‍നീരദ് സംവിധാനം ചെയ്ത വരത്തന്‍ ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. ശ്രീനാഥ് ഭാസി, നസ്രീയ നസീം എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. നേരത്തെ ഈ പാട്ടിന്റെ ലിറിക്സ് വീഡിയോ പുറത്തുവിട്ടിരുന്നു. സുശീന്‍ ശ്യാം ആണ് സംഗീതമൊരുക്കിയത്. വിനായക് ശശികുമാർ ആണ് ഗാനത്തിന്‍റെ രചയിതാവ്. ഫഹദിനൊപ്പം മായാനദിയിലൂടെ ശ്രദ്ധേയ ആയ ഐശ്വര്യ ലക്ഷ്മിയും വരത്തനില്‍ എത്തുന്നു. ഇരുവരുടെയും പ്രണയത്തിന്‍റെ തീവ്രത വിളിച്ചുപറയുന്ന ഗാനം സ്റ്റൈലിഷ് ഫ്രെയ്മുകൾ കൊണ്ട് സമ്പന്നമാണ്. നേരത്തെ പുറത്ത് വന്ന ട്രെയിലർ ത്രില്ലർ ഗണത്തിലുള്ള ചിത്രമാകും എന്ന സൂചനകളാണ് നൽകുന്നത്. വരത്തന്‍ ഈ വരുന്ന ഇരുപതിന് തീയേറ്ററുകളിൽ റിലീസ് ചെയ്യും.

Advertising
Advertising

Full View

ये भी पà¥�ें- സ്റ്റൈലിഷ് ത്രില്ലറുമായി അമൽ നീരദ്, വരത്തൻ ട്രൈലെർ പുറത്ത് 

ये भी पà¥�ें- ‘പുതിയൊരു പാതയില്‍; വരത്തനിലെ ആദ്യ വീഡിയോ ഗാനം

ये भी पà¥�ें- ‘അനുരാഗം തനുവാകെ..’ ഫഹദിനായി നസ്രിയ ആലപിച്ച ഗാനം കേള്‍‌ക്കാം

Tags:    

Similar News