നീതി തേടിയുള്ള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗദീപമാകും; ദിലീപ്

24 വര്‍ഷം നീണ്ട നിയമപോരാട്ടത്തിലൂടെയാണ് നമ്പി നാരായണന് നീതി ലഭിക്കുന്നത്. 

Update: 2018-09-15 05:23 GMT

ഐ.എസ്.ആർ.ഒ ചാരക്കേസിൽ മുൻ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് അനുകൂലമായി വന്ന സുപ്രീം കോടതി വിധിയിൽ സന്തോഷം അറിയിച്ച് നടന്‍ ദിലീപ്. നീതി തേടിയുള്ള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗദീപമാകുമെന്ന് ദിലീപ് ഫേസ്ബുക്കില്‍ കുറിച്ചു. സിനിമാ ലോകത്ത് നിന്നും നിരവധി പേരാണ് നമ്പി നാരായണന് ആശംസ അറിയിച്ചെത്തിയത്. ‘അവസാന കുറ്റവിമുക്തി, ഇതൊരു പുതിയ തുടക്കം’ നടന്‍ മാധവൻ ട്വീറ്റ് ചെയ്തു.

വിധിക്കായി കാത്തിരിക്കുകയായിരുന്നെന്ന് മാധവന്റെ ട്വീറ്റിന് മറുപടിയായി തമിഴ് താരം സൂര്യയും പ്രതികരിച്ചു. 24 വര്‍ഷം നീണ്ട നിയമപോരാട്ടത്തിലൂടെയാണ് നമ്പി നാരായണന് നീതി ലഭിക്കുന്നത്. ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ കുരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹരജിയില്‍ സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ അദ്ദേഹത്തിന് നഷ്ടപരിഹാരം നല്‍കാന്‍ വിധി വന്നു.

Advertising
Advertising

നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ മാധവനാണ് നായകനായി എത്തുന്നത്. നമ്പി നാരായണന്റെ 27 മുതല്‍ 75 വയസ് വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം.ആനന്ദ് മഹാദേവനാണ് സംവിധാനം.

അഭിനന്ദനങ്ങൾ നമ്പി നാരായണൻസർ, നീതി തേടിയുള്ള പോരാട്ടത്തിൽ അങ്ങ്‌ മാർഗ്ഗ ദീപമായ്‌ പ്രകാശിക്കും.

Posted by Dileep on Friday, September 14, 2018
Tags:    

Similar News