കുപ്രസിദ്ധ പയ്യനായി ടൊവിനോ; ചിത്രം തിയേറ്ററുകളിലേക്ക്

സിനിമയുടെ തിരക്കഥയും സംഭാഷണവുമെഴുതിയത് ജീവന്‍ ജോബ് തോമസാണ്. നിമിഷ സജയനും അനു സിതാരയുമാണ് നായികമാര്‍

Update: 2018-09-17 06:37 GMT

ടൊവിനോ തോമസിനെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യന്‍ തിയേറ്ററുകളിലേക്ക്. നവംബര്‍ 9നാണ് ചിത്രം റിലീസ് ചെയ്യുക.

വി സിനിമാസിന്‍റെ ബാനറിലെത്തുന്ന സിനിമയുടെ തിരക്കഥയും സംഭാഷണവുമെഴുതിയത് ജീവന്‍ ജോബ് തോമസാണ്. നിമിഷ സജയനും അനു സിതാരയുമാണ് നായികമാര്‍. നൌഷാദ് ഷെരീഫാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചത്.

തലപ്പാവ്, ഒഴിമുറി എന്നീ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രങ്ങള്‍ക്ക് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അജയന്‍ എന്ന പാല്‍ക്കാരനായിട്ടാണ് ചിത്രത്തില്‍ ടൊവിനോ എത്തുന്നത്.

Advertising
Advertising

#OruKuprasidhaPayyan releasing on November 9th! :)

Posted by Tovino Thomas on Sunday, September 16, 2018
Tags:    

Similar News