ട്രാൻസ്ജെൻഡർ അഞ്ജലി അമീറിന്റെ മലയാളത്തിലെ ആദ്യ സംഗീത ആൽബം ശ്രദ്ധനേടുന്നു

Update: 2018-09-19 16:20 GMT

അഞ്ജലി അമീർ അഭിനയിച്ച ഒരു സംഗീത ആൽബം ശ്രദ്ധനേടുന്നു. നിഴൽ പോലെ എന്ന് പേരിട്ട ആൽബം പ്രണയത്തിലൂന്നിയുള്ളതാണ്. സഫീർ പട്ടാമ്പിയാണ് ആൽബം സംവിധാനം ചെയ്തത്.

ട്രാൻസ്ജെൻഡർ അഭിനയിക്കുന്ന മലയാളത്തിലെ ആദ്യത്തെ സംഗീത ആൽബം ആണ് നിഴൽപോലെ. ആൽബത്തിൽ സ്കൂൾ വിദ്യാർത്ഥിനായായും യുവതിയായും അഞ്ജലി അഭിനയിക്കുന്നുണ്ട്. രമേശ് കാവിലിന്‍റേതാണ് വരികൾ. പ്രശാന്ത് നിട്ടൂർ സംഗീതം ഒരുക്കിയ ഗാനം ആലപിച്ചത് ദീപക് ജെ ആർ ആണ്. ആൽബത്തിൽ നായകവേഷം അവതരിപ്പിക്കുന്നതും ദീപക് ആണ്. രാധിക പിള്ളെയും പ്രധാനവേഷത്തിലെത്തുന്നു.

സഫീർ പട്ടാമ്പിയാണ് പ്രണയത്തിലൂന്നിയുള്ള ആൽബം സംവിധാനം ചെയ്തത്. മഹേഷ് മാധവ് റേ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. സഫീർ പട്ടാമ്പി തന്നെയാണ് എഡിറ്ററും. മൂന്ന് ദിവസം മുൻപെത്തിയ ഗാനം ഒരു ലക്ഷത്തിലേറെ പേർ കണ്ടുകഴിഞ്ഞു.

Full View
Tags:    

Similar News