ഇതെന്തൊരു പ്രൊഡ്യൂസര്‍; നസ്രിയ എന്ന നിര്‍മ്മാതാവിനെക്കുറിച്ച് അമല്‍ നീരദ്

ആറ് മണി ആകുമ്പോഴേയ്ക്കും പായ്ക്കപ്പ് ചെയ്യാമെന്ന് പറയുന്ന പ്രൊഡ്യൂസറാണ് നസ്രിയ

Update: 2018-10-02 03:24 GMT

ഫഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയും നായികാനായകന്‍മാരാകുന്ന വരത്തന്‍ തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ചുള്ളത്. അമൽ നീരദ് സംവിധാനം ചെയ്ത വരത്തൻ നിർമ്മിച്ചിരിക്കുന്നത് നസ്രിയയും അമല്‍ നീരദും ചേർന്നാണ് . ഇതുപോലെയൊരു പ്രൊഡ്യൂസറെ വേറെ കണ്ടിട്ടില്ലെന്നാണ് നസ്രിയയെ കുറിച്ച് അമല്‍ നീരദ് പറയുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമല്‍ മനസ് തുറന്നത്.

ആറ് മണി ആകുമ്പോഴേയ്ക്കും പായ്ക്കപ്പ് ചെയ്യാമെന്ന് പറയുന്ന പ്രൊഡ്യൂസറാണ് നസ്രിയ. ഇന്നത്തേക്ക് ഇത്രയൊക്കെ മതി. നമുക്ക് നിര്‍ത്തി വീട്ടില്‍ പോവാമെന്നൊക്കെ വന്നു പറയും. ഇതു കണ്ട് ഒരു ദിവസം ക്യാമറാമാന്‍ ലിറ്റില്‍ സ്വയമ്പ് എന്നോടു ചോദിച്ചു, നസ്രിയ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ തന്നെയല്ലേയെന്ന്. അങ്ങനെയായിരുന്നു നസ്രിയ സെറ്റിലെന്ന് അമൽ നീരദ് പറഞ്ഞു.

Advertising
Advertising

നേരത്തെ ചിത്രത്തിലെ നായികയായ ഐശ്വര്യ ലക്ഷ്മിയും നസ്രിയയെക്കുറിച്ച് പറഞ്ഞിരുന്നു. നിര്‍‌മ്മാതാവാണെന്ന് നസ്രിയ പലപ്പോഴും മറന്ന് പോകാറുണ്ടെന്നും സെറ്റില്‍ നല്ല ഭക്ഷണം ലഭിച്ചിരുന്നുവെന്നുമായിരുന്നു ഐശ്വര്യ പറഞ്ഞത്.

ये भी पà¥�ें- ‘അനുരാഗം തനുവാകെ..’ ഫഹദിനായി നസ്രിയ ആലപിച്ച ഗാനം കേള്‍‌ക്കാം

ये भी पà¥�ें- വീണ്ടും നസ്രിയ..കൂടെയിലെ ആദ്യഗാനം കാണാം

Tags:    

Similar News