മറ്റുള്ളവരെ പാര വെച്ച് കണ്ണീര്‍ കുടിപ്പിക്കുന്നവനല്ല കലാകാരന്‍; സുരാജിനെതിരെ കേസ് കൊടുക്കുമെന്ന് സന്തോഷ് പണ്ഡിറ്റ്

സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡും ഓസ്കാര്‍ അവാര്‍ഡും ഒക്കെ കിട്ടുന്നത് നല്ലതാണ്..അതിനെക്കാള്‍ നല്ലതാണ് മനുഷ്യത്വമുള്ള ഒരു മനുഷ്യനാകുന്നത്

Update: 2018-10-06 08:08 GMT

മലയാളത്തിലെ ഒരു പ്രമുഖ ചാനല്‍ പരിപാടിയിലൂടെ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചതിന് പ്രശസ്ത നടന്‍ സുരാജ് വെഞ്ഞാറമ്മൂടിനെതിരെ കേസ് കൊടുക്കാനൊരുങ്ങി സന്തോഷ് പണ്ഡിറ്റ്. ചാനലിനെതിരെയും കോമഡി പരിപാടിയുടെ അവതാരകനായ സുരാജിനെതിരെയും കേസ് കൊടുക്കുമെന്ന് പണ്ഡിറ്റ് ഫേസ്ബുക്കിലൂടെ അറിയിച്ചു. സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡും ഓസ്കാര്‍ അവാര്‍ഡും ഒക്കെ കിട്ടുന്നത് നല്ലതാണ്..അതിനെക്കാള്‍ നല്ലതാണ് മനുഷ്യത്വമുള്ള ഒരു മനുഷ്യനാകുന്നതെന്നും അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നു.

പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്

എന്നെ വ്യക്തിപരമായ് അധിക്ഷേപിക്കുന്ന രീതിയില്‍ കഴിഞ്ഞ മാസം ഒരു പ്രമുഖ ചാനലില്‍ നടന്‍ സുരാജ് വെഞ്ഞാറമൂട് പ്രധാന ജഡ്ജി ആയി ഒരു പരിപാടി അവതരിപ്പിച്ചിരുന്നല്ലോ..

Advertising
Advertising

ഇതിന്മേല്‍ വ്യക്തിന്മേല്‍ അവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുവാന്‍ നിരവധി ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു..എന്നാല്‍ പ്രളയ ബാധിതരെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളിലായതിനാല്‍ ഈ വിഷയങ്ങളില്‍ ഇടപെട്ട് കേസ് കൊടുക്കുവാന്‍ വൈകി..

ഇപ്പോള്‍ ഞാന്‍ സുരാജ് വെഞ്ഞാറമൂടിനും ഈ പരിപാടി സംഘടിപ്പിച്ച പ്രധാനപ്പെട്ട ഉത്തരവാദികള്‍ക്കെതിരേയും കേസ് കൊടുക്കുവാന്‍ തീരുമാനിച്ചു. ഈ കേസിലെ ശരികളും തെറ്റുകളും ബഹുമാനപ്പെട്ട കോടതി ഇനി തീരുമാനിക്കും... എന്നെ പിന്തുണക്കുന്ന ഏവര്‍ക്കും നന്ദി...

വേദനിക്കുന്നവന്റെ കണ്ണീരൊപ്പുന്നവനാണ് യഥാര്‍ത്ഥ കലാകാരന്‍...മറ്റുള്ളവരെ പാര വെച്ച് കണ്ണീര്‍ കുടിപ്പിക്കുന്നവനല്ല കലാകാരന്‍... സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡും ഓസ്കാര്‍ അവാര്‍ഡും ഒക്കെ കിട്ടുന്നത് നല്ലതാണ്..അതിനേക്കാള്‍ നല്ലതാണ് മനുഷ്യത്വമുള്ള ഒരു മനുഷ്യനാകുന്നത്...

എന്നെ വ്യക്തിപരമായ് അധിക്ഷേധിപിക്കുന്ന രീതിയില് കഴിഞ്ഞ മാസം ഒരു പ്രമുഖ ചാനലില് നട൯ സുരാജ് വെഞ്ഞാറമൂട് പ്രധാന ജഡ്ജി ആയി...

Posted by Santhosh Pandit on Friday, October 5, 2018

ये भी पà¥�ें- മനസ്സാക്ഷിക്കു ശരിയെന്നു തോന്നുന്ന വിഷയങ്ങളിൽ ഇനിയും അഭിപ്രായം പറയുമെന്ന് സന്തോഷ് പണ്ഡിറ്റ്

ये भी पà¥�ें- മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലില്‍ സന്തോഷ് പണ്ഡിറ്റ് 

Tags:    

Similar News