അലന്‍സിയര്‍ക്കെതിരായ മീ ടൂ: ആ നടി ഞാനാണ്; യുവതിയുടെ ഫേസ്ബുക് ലൈവ്

ഇന്ത്യാ പ്രൊട്ടസ്റ്റ്‌സ് എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് നടി പേര് വെളിപ്പെടുത്താതെ അലന്‍സിയറിനെതിരെ ആരോപണം ഉന്നയിച്ചിരുന്നത്.

Update: 2018-10-16 12:17 GMT

അലന്‍സിയര്‍ക്കെതിരെ മീ ടൂ ആരോപണമുന്നയിച്ചത് താനെന്ന് വെളിപ്പെടുത്തി നടി ദിവ്യ ഗോപിനാഥ്. ഇന്ത്യാ പ്രൊട്ടസ്റ്റ്‌സ് എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് നടി പേര് വെളിപ്പെടുത്താതെ അലന്‍സിയറിനെതിരെ ആരോപണം ഉന്നയിച്ചിരുന്നത്. എന്നാല്‍ പേര് വെളിപ്പെടുത്താത്തത് മൂലം പലരും സംശയമുന്നയിച്ച സാഹചര്യത്തിലാണ് ഫേസ്ബുക് ലൈവിലൂടെ വിശദീകരണവുമായി യുവതി എത്തിയത്.

ആഭാസം സിനിമയുടെ സെറ്റില്‍ വച്ചാണ് തനിക്ക് ദുരനുഭവമുണ്ടായതെന്നും യുവതി തുറന്ന് പറഞ്ഞു. സംഭവത്തിന് ശേഷം മറ്റു സിനിമാ സെറ്റുകളില്‍ അലന്‍സിയര്‍ താനടക്കമുള്ള പെണ്‍കുട്ടികളെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തി. ഇതിനെക്കുറിച്ച് അലന്‍സിയറെ വിളിച്ച് ചോദിച്ചപ്പോള്‍ അന്നത്തെ മാനസികാവസ്ഥയില്‍ പറ്റിപ്പോയതാണെന്നു പറ‍ഞ്ഞ് തന്നോട് മാപ്പ് ചോദിച്ചതായും യുവതി വെളിപ്പെടുത്തി. എന്നാല്‍ വേറെയും നിരവധി പെണ്‍കുട്ടികള്‍ക്ക് അലന്‍സിയറില്‍ നിന്നും ഇത്തരത്തില്‍ അനുഭവമുണ്ടായതായി പിന്നീടാണ് അറിയുന്നതെന്നും, ഡബ്ല്യു.സി.സിയില്‍ ഇത് സംബന്ധിച്ച പരാതി നല്‍കിയെന്നും യുവതി പറഞ്ഞു.

Advertising
Advertising

ഇതിന് ശേഷമാണ് മീ ടൂ കാമ്പയിന്‍ ആരംഭിച്ചത്. ഇതോടെ ഇത് തന്നെയാണ് അനുയോജ്യമായ സാഹചര്യമെന്ന് മനസിലാക്കിയാണ് താനിത് തുറന്ന് പറഞ്ഞതെന്നും തന്റെ പക്കല്‍ കൃത്യമായ തെളിവുകളുണ്ടെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

ये भी पà¥�ें- ‘അയാള്‍ക്കൊപ്പം ഇനി അഭിനയിക്കില്ല’; നടന്‍ അലന്‍സിയറിനെതിരെയും മീ ടു ആരോപണം  

Full ViewFull View
Tags:    

Similar News