അലന്‍സിയറിനെതിരെ ലൈംഗികാരോപണവുമായി കൂടുതല്‍ പേര്‍ രംഗത്ത്

ഫഹദ് ഫാസിൽ നായകനായ മൺസൂൺ മാംഗോസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ 22 കാരിയായ കറുത്തവർഗക്കാരി പെൺകുട്ടിയോട് അലൻസിയർ മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തല്‍

Update: 2018-10-19 03:51 GMT

നടൻ അലൻസിയറിനെതിരെ ലൈംഗികാരോപണവുമായി കൂടുതൽ പേർ രംഗത്തെത്തുന്നു. അമേരിക്കയിൽ മൺസൂൺ മാംഗോസിന്റെ ചിത്രീകരണത്തിനിടെ പ്രൊഡക്ഷൻ ടീമിലുണ്ടായിരുന്ന വിദേശവനിതയോട് മോശമായി പെരുമാറിയെന്നാണ് പുതിയ പരാതി.

ആഭാസത്തിന്‍റെ ചിത്രീകരണത്തിനിടെ അലൻസിയർ മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തി കഴിഞ്ഞദിവസം യുവനടി രംഗത്തെത്തിയിരുന്നു. ചിത്രീകരണത്തിനിടെ അലൻസിയറിൽ നിന്ന് മോശം അനുഭവം പലർക്കും ഉണ്ടായെന്ന് സംവിധായകൻ സ്ഥിരീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നടനെതിരെ പുതിയ ആരോപണം എത്തിയത്. അമേരിക്കയിൽ നിന്നാണ് നടനെതിരെ പുതിയ ആരോപണം എത്തിയത്..

Advertising
Advertising

Full View

ഫഹദ് ഫാസിൽ നായകനായ മൺസൂൺ മാംഗോസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ 22 കാരിയായ കറുത്തവർഗക്കാരിയായ പെൺകുട്ടിയോട് അലൻസിയർ മോശമായി പെരുമാറിയെന്നാണ് വെളിപ്പെടുത്തൽ. ചിത്രീകരണത്തിനിടെ മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കുക അലൻസിയറിന്റെ പതിവായിരുന്നു. സഹികെട്ട അണിയറ പ്രവർത്തകർ അലൻസിയർ ഉൾപ്പെട്ട രംഗങ്ങൾ വേഗത്തിൽ ചിത്രീകരിച്ച് അലൻസിയറിനെ തിരിച്ച് നാട്ടിലേക്ക് അയക്കാൻ തീരുമാനിച്ചു.

അലൻസിയറിനെ കൊണ്ടുചെന്നാക്കാൻ പോയ പ്രൊഡ‍ക്ഷൻ ക്രൂവിലെ പെൺകുട്ടിയെ വിമാനത്താവളത്തിന്റെ പാർക്കിങ് ഏരിയയിൽ വെച്ച് അലൻസിയർ കടന്നുപിടിക്കുകയും താൻ കണ്ട നീലച്ചിത്രത്തിലെ നായികയല്ലേ എന്നും വഴങ്ങിത്തരണമെന്നും ആവശ്യപ്പെട്ടെന്നാണ് പരാതി. പ്രൊഡക്ഷൻ ഹെഡിനോട് പെൺകുട്ടി പരാതിപ്പെട്ടതോടെ അലൻസിയർ കരഞ്ഞ് മാപ്പ് ചോദിച്ചു. ആക്രമണത്തിനിരയായ പെൺകുട്ടിക്ക് നിർമാതാവ് നഷ്ടപരിഹാരം നൽകേണ്ടിവന്നു.

Full View

ഇയാൾ ഇന്ത്യയിലേക്ക് പോയ ശേഷവും അമേരിക്കയില്‍ തുടര്‍ ചിത്രീകരണത്തിനായി തുടര്‍ന്ന സിനിമാ പ്രവർത്തകർക്ക് മുന്നിലേക്ക് കടുത്ത നിബന്ധനകളാണ് അമേരിക്കക്കാരായ പ്രൊഡക്ഷൻ അംഗങ്ങൾ വെച്ചത്. മേലില്‍ ഒരിന്ത്യക്കാരന്റെ ഭാഗത്തുനിന്നും ഇങ്ങനൊരു ആക്രമണമോ, അതിരുവിട്ട പെരുമാറ്റമോ ഉണ്ടാകില്ലെന്ന കരാറിൽ നിർമാതാവ് ഒപ്പുവെക്കേണ്ടിവന്നു. ഈ കരാറിന്റെ പകർപ്പുകൾ ലൊക്കേഷനിന്റെ വിവിധ ഭാഗങ്ങളിലും ഹോട്ടലിലും പതിച്ചു.

അലൻസിയർ കാരണം ഫഹദ്, ടൊവിനോ, വിനയ് ഫോർട്ട് അടക്കമുള്ളവർക്ക് ബുദ്ധിമുട്ടുണ്ടായി എന്നും പറയുന്നു.. ആഭാസത്തിന്‍റെ ലൊക്കേഷനിൽ അലൻസിയറിനെ നിരീക്ഷിക്കാൻ വേണ്ടിമാത്രം ഒരാളെ ചുമതലപ്പെടുത്തേണ്ടിവന്നു എന്ന് കഴിഞ്ഞദിവസം സംവിധായകൻ വെളിപ്പെടുത്തിയിരുന്നു.

ആർട്ടിസ്റ്റ് ബേബി ചീപ്പാണ്. വെറും പന്ന അലൻസിയറെ പോലെ മുതിർന്ന കലാകാരനും ബഹുമാനിതനും സാമൂഹ്യ ചിന്തകളുമുള്ള ഒരാളിൽ...

Posted by Jacob Lazer on Wednesday, October 17, 2018
Tags:    

Similar News